HOME
DETAILS
MAL
സ്നേഹേര് പരാസ് ആപ്പുമായി ബംഗാള്‍ സര്‍ക്കാര്‍
backup
April 23 2020 | 02:04 AM
കൊല്‍ക്കത്ത: ലോക്ക്ഡൗണില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കുടുങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശികള്‍ക്ക് സഹായവുമായി സര്‍ക്കാര്‍ രംഗത്ത്. സ്നേഹേര് പരാസ്' എന്ന ആപ്പിലൂടെയാണ് സഹായം ലഭിക്കുക. മെയ് മൂന്നിനു മുമ്പ് ഈ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സഹായമടക്കമുള്ള കാര്യങ്ങളാണ് ലഭിക്കുക. ബംഗാള്‍ സ്വദേശിയാണെന്ന് തെളിയിക്കുന്ന ആധാര്‍ കാര്‍ഡോ, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡോ, ബാങ്ക് അക്കൗണ്ട് വിവരങ്ങളുമാണ് ആപ്പില്‍ അപ്ലോഡ് ചെയ്യേണ്ടത്. 1000 രൂപ വരെ ബാങ്ക് അക്കൗണ്ടില്‍ ഇതു വഴി ലഭിക്കും.
ബംഗാളിന് പുറമെ കേരളം, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെല്ലാമുള്ള ബംഗാള്‍ സ്വദേശികള്‍ക്ക് ഇത് പ്രയോജനപ്പെടുത്താമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ സെക്രട്ടറിയും മലയാളിയുമായ ഡോ.പി.ബി സലിം ഐ.എ.എസ് അറിയിച്ചു. https:aib anglamw.wb.gov.in എന്ന ലിങ്ക് വഴി സ്നേഹേര് പരാസ് ആപ്പ് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."