ഇന്ത്യയില്‍ അടുത്തൊന്നും ക്രിക്കറ്റ് പ്രതീക്ഷിക്കേണ്ട: സൗരവ് ഗാംഗുലി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യയില്‍ ഇനി അടുത്തൊന്നും ക്രിക്കറ്റ് പ്രതീക്ഷിക്കേണ്ട എന്നാണു കഴിഞ്ഞദിവസം സൗരവ് ഗാംഗുലി വ്യക്തമാക്കിയത്. നീട്ടിവച്ച ഐ.പി.എല്‍ എന്നു നടത്തുമെന്നറിയാതെ കുഴയുന്നതിനിടെയാണ് ഗാംഗുലിയുടെ പ്രസ്താവന. ഇതോടെ ഈ വര്‍ഷത്തെ ഐ.പി.എല്‍ നടക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായി.
ലോകത്താകമാനം കായിക ഇനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് തല്‍ക്കാലം പിന്‍സീറ്റില്‍ ഇരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യജീവനു മുന്‍തൂക്കം നല്‍കേണ്ട@ സമയത്ത് കായികമത്സരങ്ങള്‍ക്ക് തല്‍ക്കാലം വിരാമമാകാം. ബുണ്ടസ്‌ലിഗ തിരിച്ചുവരുമെന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ ഇന്ത്യയിലെയും ജര്‍മനിയിലെയും സാമൂഹിക അവസ്ഥയില്‍ വലിയ മാറ്റമുണ്ടെ@ന്നും അതിനാല്‍ ഇന്ത്യയില്‍ അടുത്തെങ്ങും ക്രിക്കറ്റ് പ്രതീക്ഷിക്കേണ്ട@തില്ലെന്നും ഗാംഗുലി വ്യക്തമാക്കി. ഇതോടെ ഈ വര്‍ഷം നടത്താനിരുന്ന ഇന്ത്യയുടെ ഏകദിന മത്സരങ്ങളും ലോക ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരകളും നടക്കില്ലെന്ന കാര്യം ഉറപ്പായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."