HOME
DETAILS

സഊദിയിൽ നിന്നും പ്രവാസികൾക്ക് നാട്ടിലേക്ക് പോകാൻ "ഔദ" പ്രവർത്തന സജ്ജമായി, അറിയാം നടപടിക്രമങ്ങൾ

  
backup
April 23 2020 | 07:04 AM

awdah-is-ready-for-expaxts-from-saudi-2020-april

     റിയാദ്: സഊദിയിൽ നിന്നും മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് സഊദി ഭരണകൂടം ഒരുക്കിയ ഓൺലൈൻ സംവിധാനം "ഔദ" പ്രവർത്തന സജ്ജമായി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷിർ ഓൺലൈൻ സംവിധാനത്തിൽ സജ്ജമാക്കിയ പുതിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്‌താണ്‌ വിദേശികൾ നാട്ടിലേക്ക് പോകാനായി അപേക്ഷിക്കേണ്ടത്. നേരത്തെ നാട്ടിലേക്ക് പോകാനായി ഫൈനൽ എക്‌സിറ്റ്, റീ എൻട്രി എന്നിവ അടിച്ചു വെച്ച് പിന്നീട് അന്താരാഷ്‌ട്ര വിമാന സർവ്വീസ് നിർത്തി വെച്ചതോടെ യാത്ര മുടങ്ങിയവർക്കാണ് ആശ്വാസമായി സഊദി പുതിയ സംവിധാനം സജ്ജീകരിച്ചത്. നാട്ടിലേക്ക് പോകുന്നതിനുള്ള എക്സിറ്റോ റീ എന്‍ട്രിയോ അടിച്ച ശേഷമാണ് അപേക്ഷ നല്‍കേണ്ടത്. ഇത്തരം ആളുകൾക്ക് യാത്ര പോകാനായി സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് പുതിയ സംവിധാനം കൊണ്ട് വരാൻ നിർദേശം നൽകിയത്.

    രജിസ്‌റ്റർ ചെയ്യുന്ന അപേക്ഷകൾ പരിശോധിച്ച ശേഷമാണ് അർഹരാണെങ്കിൽ ആഭ്യന്തര മന്ത്രാലയം യാത്രക്ക് അനുമതി നല്‍കുക. എക്സിറ്റോ, റീ എന്‍ട്രിയോ കരസ്ഥമാക്കിയ ശേഷം അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. തുടർന്ന് ഇഖാമയുള്ളവർ ഇഖാമ നമ്പറോ ബോർഡർ നമ്പറോ എന്നിവയോടൊപ്പം ജനനതിയ്യതി, മൊബൈൽ നമ്പർ എന്നിവയുൾപ്പെടെ നൽകിയാണ് രജിസ്‌ട്രേഷൻ സംവിധാനത്തിൽ പ്രവേശിക്കേണ്ടത്. തുടര്‍ന്ന് പുറപ്പെടാനാഗ്രഹിക്കുന്ന വിമാനത്താവളങ്ങളും നാട്ടിൽ ഇറങ്ങേണ്ട വിമാനത്താവളങ്ങളും തിരഞ്ഞെടുക്കണം. സഊദിയിൽ നിന്നും റിയാദ്, ജിദ്ദ, മദീന, ദമാം എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമാണ് അനുമതിയുള്ളത്. തുടർന്ന് ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തി യോഗ്യരെങ്കിൽ യാത്രാ തിയതിയും ടിക്കറ്റ് ബുക്കിങ് നമ്പറും നല്‍കും. നിശ്ചിത സമയത്തിനകം ലഭ്യമാകുന്ന നമ്പറിൽ പണമടച്ച് ടിക്കറ്റ് കരസ്ഥമാക്കണം. ടിക്കറ്റ് സജ്ജമായി എന്നതടക്കം രജിസ്‌ട്രേഷൻ മുതൽ ഓരോ കാര്യങ്ങളും നേരത്തെ രജിസ്റ്റർ ചെയ്യുന്ന മൊബൈൽ നമ്പറിൽ സന്ദേശമായി ലഭ്യമാകും.
ഇന്ത്യൻ പ്രവാസികൾക്കും സൗകര്യം ലഭ്യമാണെങ്കിലും കേന്ദ്ര ഭരണകൂടം വിമാന സർവ്വീസിന് അനുമതി നൽകിയാലേ ഇത് പ്രാബല്യത്തിൽ വരികയുള്ളൂ. പ്രവാസികളെ സ്വീകരിക്കാന്‍ സജ്ജമാണെന്ന് കേരളം ഇതിനകം തന്നെ അറിയിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഇത് വരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago