കൊവിഡ്-19: സഊദിയിൽ ചികിത്സക്ക് റോബോർട്ട് രംഗത്ത്
റിയാദ്: സഊദിയിൽ കൊവിഡ്-19 ചികിത്സക്ക് റോബോർട്ട് രംഗത്ത്. ജിദ്ദയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിലാണ് റോബോട്ടുകളുടെ സഹായത്തോടെ വൈറസ് ബാധിതരെ ചികിത്സിക്കുന്നത്. വൈറസ് ബാധിച്ചതായി സംശയിക്കുന്ന ആളുകളിൽ പരിശോധനകൾ നടത്താനും രോഗനിർണയം നടത്താനും കഴിവുള്ള റോബോർട്ടുകളെയാണ് ഇവിടെ സജ്ജമാക്കിയത്. ആരോഗ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും ഇടയിൽ കൊവിഡ്-19 വൈറസ് വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം സജീകരിച്ചത്. ഇതോടൊപ്പം വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെയും മറ്റ് പ്രതിരോധ മെഡിക്കൽ ഉപകരണങ്ങളുടെയും കൂടുതലായുള്ള ഉപയോഗവും തടയുകയും ഇത് ലക്ഷ്യമിടുന്നുണ്ട്.
സ്റ്റെതസ്കോപ്പ്, ഒട്ടോസ്കോപ്പ്, ഐ ക്യാമറ, ഹൈ റെസല്യൂഷൻ ലെൻസിലൂടെ ദൂരെ നിന്ന് ചർമ്മത്തെ പരിശോധിക്കുന്നതനായുള്ള പ്രത്യേക തരം ക്യാമറ തുടങ്ങിയ സംവിധാനങ്ങൾ ഉൾക്കൊള്ളുന്നതാണ് റോബർട്ട് ഡോക്‌ടർ. വൈറസ് കേസുകൾ നിർണ്ണയിക്കാനും രോഗികൾക്ക് മെഡിക്കൽ പരിശോധനകൾ നൽകുവാനും അവരുടെ സുപ്രധാന അടയാളങ്ങൾ മനസ്സിലാക്കാനും റേഡിയോഗ്രാഫ് ചിത്രങ്ങൾ നിർമ്മിക്കാനും കഴിവുള്ള റോബോട്ടുകൾ ഇവ രേഖപ്പടുത്തുന്നതോടെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും സുരക്ഷിതമായ അകലത്തിൽ നിന്ന് സ്‍മാർട്ട് ഫോണിലൂടെ ഇവ വിശകലനം ചെയ്യാനും മറ്റു കാര്യങ്ങൾ സ്വീകരിക്കാനും സഹായിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനമെന്ന് മെഡിക്കൽ കോംപ്ലക്‌സ് ജനറൽ സൂപ്പർവൈസർ ഡോ: ഖാലിദ് അൽ തുമാലി പറഞ്ഞു.
പരിശോധന സമയം വേഗത്തിലാക്കുന്നതോടൊപ്പം നൂതന സാങ്കേതികവിദ്യ തയ്യാറാക്കിയതിലൂടെ ഉയർന്ന നിലവാരമുള്ള മെഡിക്കൽ സേവനങ്ങൾ നൽകാൻ കഴിയുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. റോബട്ടിന് ഐസൊലേഷൻ വാർഡുകളിലേക്ക് സ്വന്തമായി എത്തിച്ചേരാനുള്ള സജ്ജീകരണവും തയ്യാറാക്കിയിട്ടുണ്ട്. ഓരോ റൂമുകളിലും കയറിയിറങ്ങി പരിശോധന പൂർത്തിയാക്കുന്നതോടൊപ്പം ഒരു റൂമുകളിൽ നിന്നും ഇറങ്ങുമ്പോൾ സ്വയം അണുനശീകരണം നടത്താനും കെൽപ്പുള്ളതാണ് ഇവയൊന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."