കാനവും കോടിയേരിയും കണ്ടതില്‍ ആശ്ചര്യമില്ല: ഐ.ടി സെക്രട്ടറി കാനത്തെ കണ്ടതെന്തിനെന്ന് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കണ്ടു സംസാരിക്കുന്നതില്‍ എന്താണ് ആശ്ചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം. അവര്‍ കണ്ടതിലോ സംസാരിച്ചതിലോ അപാകതയില്ലെന്നും സ്പ്രിങ്ക്ളര്‍ വിവാദവുമായി ബന്ധപ്പട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഐ.ടി സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടതെന്തിനാണെന്ന് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്നും പിണറായി വിജയന് പറഞ്ഞു.
തന്നെപ്പറ്റി ഒരുപാട് വാര്‍ത്തകള്‍ വരാറുണ്ട്. വരുന്നുണ്ട്. തന്റെ വീട് രമ്യഹര്മമാണെന്ന രീതിയിലുള്ള വാര്‍ത്ത, മക്കളുടെ പഠനത്തെ പറ്റി, മകള്‍ക്ക് പഠനത്തിന് അഡ്മിഷന് കിട്ടിയപ്പോള്‍. ഭാര്യയുടെ പേരിലുള്ള ബിസിനെക്കുറിച്ച്...എന്നാല്‍ മക്കള്‍ക്കു ജോലി ലഭിച്ചപ്പോള്‍ ആരും വാര്‍ത്ത നല്‍കിയില്ല. ഇത്തരം വാര്‍ത്തകളൊന്നും കാര്യമാക്കാറില്ല. ലാവ്ലിന് കേസില്‍ കുറ്റമുക്തനാക്കിയുള്ള വിധിവന്നത് യു.ഡി.എഫ് ഭരിക്കുമ്പോഴാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."