വിവരശേഖരണത്തിന് ഇന്ത്യയിലെ സംവിധാനങ്ങള്‍ പര്യാപ്തം: സ്പ്രിംക്ലര്‍ കരാറില്‍ സര്‍ക്കാര്‍ വാദം തള്ളി കേന്ദ്രം
കൊച്ചി: സംസ്ഥാനത്ത് വിവാദമായ സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ വാദം തള്ളി കേന്ദ്ര സര്‍ക്കാര്‍.വന്‍തോതിലുള്ള വിവര ശേഖരണത്തിന് ഇന്ത്യയിലെ സംവിധാനങ്ങള്‍ പര്യാപ്തമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.സ്പ്രിംക്ലര്‍ കരാര്‍ സംബന്ധിച്ച സുപ്രധാന കേസ് നാളെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് വിഷയത്തില്‍ കേന്ദ്രം സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എത്ര വലിയ വിവരശേഖരണവും നിര്‍വഹിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സൗകര്യങ്ങള്‍ സജ്ജമാണ്.എന്‍.ഐ.സിയുടെ സഹായത്തോടെ വിവരശേഖരണം സാധ്യമാണ്.സംസ്ഥാനം ആവശ്യപ്പെട്ടാല്‍ ഇത് നിര്‍വഹിക്കാന്‍ തയ്യാറാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ആരോഗ്യ സേതു പദ്ധതി ഇതിന് ഉദാഹരണമാണ്. ഏഴുകോടി ആളുകളുടെ വിവരങ്ങളാണ് ഈ പദ്ധതിയിലൂടെ ശേഖരിക്കുന്നത്.
അതീവ പ്രാധാന്യമുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ സൂക്ഷിക്കുന്നതാണ് ഉചിതമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.സ്പ്രിംക്ലര്‍
കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ പൗരന്റെ അവകാശം സംരക്ഷിക്കാന്‍ പോന്നവയല്ല. കരാറിന്റെ അധികാര
പരിധി ന്യുയോര്‍ക്ക് ആക്കിയത് വ്യക്തി താല്പര്യത്തിനു എതിരാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കാനുള്ള വ്യവസ്ഥകള്‍ കരാറിലില്ല. ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ വിദേശ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുന്നത് ഐ.ടി ആക്ടിന് വിധേയമായിട്ടായിരിക്കണം. സ്പ്രിംക്ലര്‍ കരാറില്‍ അതുസംബന്ധിച്ച വ്യവസ്ഥകളില്ല എന്നിവ ചുണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."