നിര്‍ധന രോഗികള്‍ക്കായി സഹചാരി ഫണ്ട് ശേഖരണം
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്‍ ഫണ്ട് ശേഖരണം നടത്തും. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി റമദാനിലെ ആദ്യ വെള്ളിയാഴ്ച സംസ്ഥാനത്തെ പള്ളികള്‍ കേന്ദ്രീകരിച്ചാണ് ഫണ്ട് ശേഖരണം നടത്താറുള്ളത്. ലോക്ക് ഡൗണ്‍ കാരണം ഈ വര്‍ഷം ശാഖാ കമ്മിറ്റികള്‍ മുഖേന പ്രത്യേക വാട്ട്സ്ആപ്പ് കൂട്ടായ്മകളിലൂടെയാണ് ഫണ്ട് ശേഖരണം നടത്തുക. വ്യക്തികളെ നേരില്‍ കണ്ടും പ്രവര്‍ത്തകര്‍ സംഭാവന കൈപ്പറ്റും.
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ കാരണം പ്രയാസത്തിലായ 1,100 കിഡ്നി രോഗികള്‍ക്ക് 2,000 രൂപ വീതം ഡയാലിസിസ് ധനസഹായം കഴിഞ്ഞ ആഴ്ച നല്‍കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം ചെയ്യുന്ന വിഖായ വളണ്ടിയര്‍മാര്‍ മുഖേന മരുന്ന് വിതരണം, ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് മാസാന്ത ധനസഹായം, കാന്‍സര്‍ രോഗികള്‍ക്ക് പ്രത്യേക പദ്ധതി, റോഡപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അടിയന്തിര ധനസഹായം തുടങ്ങിയവയെല്ലാം സഹചാരിയുടെ ആതുര സേവനങ്ങളാണ്. സംസ്ഥാനത്ത് 370 സഹചാരി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഫണ്ട് ശേഖരണം വന്‍ വിജയമാക്കാന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. എക്കൗണ്ട് നമ്പര്‍: 67045362268, ഐ എഫ് എസ് സി:ടആകച0070301, എസ്.ബി.ഐ, ആനീ ഹാള്‍ റോഡ് ബ്രാഞ്ച്, കോഴിക്കോട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."