HOME
DETAILS
MAL
5 ജിയിലൂടെ കൊവിഡ് പകരില്ലെന്ന് യു.എന്‍
backup
April 24 2020 | 02:04 AM
വാഷിങ്ടണ്‍: ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ടെക്നോളജിയായ 5ജി കൊവിഡ് വ്യാപനത്തിനു കാരണമാകുന്നുണ്ടെന്ന ആരോപണം തള്ളി യു.എന്‍. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് യു.എന്‍ ഏജന്‍സി ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി വ്യക്തമാക്കി. യൂറോപ്പിലെ ചില രാജ്യങ്ങളില്‍ 5ജി നെറ്റ്വര്‍ക്ക് ഫോണുകള്‍ക്കു തകരാര്‍ സംഭവിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. അയര്‍ലാന്‍ഡ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഈ വാര്‍ത്തകളെ തുടര്‍ന്നാണ് 5ജി കൊവിഡിന് കാരണമാകുന്നതായി ഊഹോപോഹമുണ്ടായിരുന്നത്. ഇതേ തുടര്‍ന്നാണ് കൊറോണയുമായി 5ജിക്കു ബന്ധമില്ലെന്നും കൊറോണ പകരുന്നത് റേഡിയോ തരംഗങ്ങളിലൂടെയല്ലെന്നും വ്യക്തമാക്കി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."