പ്രവാസികളെ നാട്ടിലെത്തിച്ചാല്‍ ക്വാറന്റൈന്‍ ചെയ്യാന്‍ സൗകര്യമുണ്ടോ; സംസ്ഥാനം മുന്നൊരുക്കങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കുകയാണെങ്കില്‍ ക്വാറന്റൈന്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. അതേസമയം, പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഈ സാഹചര്യത്തില്‍ കേന്ദ്രത്തോട് അത്തരമൊരു നിര്‍ദേശം വെക്കാനാവില്ലെന്നാണ് ഹൈക്കോടതി അറിയിച്ചത്.
പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സി നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം.
പ്രവാസികളെ തിരികെ എത്തിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ മുന്നൊരുക്കങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദേശം നല്‍കി. ക്വാറന്റീൻ സൗകര്യങ്ങൾ, ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ വ്യക്തമാക്കുന്ന പത്രിക സമർപ്പിക്കണം. ഗര്‍ഭിണികളുടേയും പ്രായം ചെന്നവരുടേയും കാര്യത്തിൽ ഗൗരവമായ പരിഗണന ആവശ്യമാണെന്നും കോടതി വിലയിരുത്തി.
ലോക് ഡൗൺ മെയ് 3 ന് തീരുന്ന സാഹചര്യത്തിൽ 5 ന് ഹർജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."