ബാങ്ക് വിളി വിലക്കി പൊലിസ് പള്ളിയില്‍, ലഫ്.ഗവര്‍ണറുടെ ഉത്തരവെന്ന് വാദം; വിലക്കില്ലെന്ന വിശദീകരണവുമായി ഡല്‍ഹി സര്‍ക്കാര്‍ video
ന്യൂഡല്‍ഹി: ബാങ്ക് വിളിക്കുന്നത് വിലക്കിയെന്നും ബാങ്ക് വിളിക്കരുതെന്നും ആവശ്യപ്പെട്ട് ഡല്‍ഹി പൊലിസ് പള്ളിയില്‍. സഫ്.ഗവര്‍ണറുടെ ഉത്തരവാണെന്നാണ് പൊലിസ് വാദിക്കുന്നത്. സംഭവത്തിന്റെ വീഡിയെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
തുടര്‍ന്ന് ശക്തമായ പ്രതിഷേധവുമുയര്‍ന്നു. ഇതോടെ ഇങ്ങനെ ഒരു ഉത്തരവില്ലെന്നും ബാങ്ക് വിളിക്കുന്നത് വിലക്കിയിട്ടില്ലെന്നും വിശദീകരിച്ച് ഡല്‍ഹി സര്‍ക്കാര്‍ രംഗത്തെത്തി.
ട്വിറ്റര്‍ വഴിയാണ് ഡല്‍ഹി സര്‍ക്കാറിന്റെ വിശദീകരണം.
'ബാങ്കുവിളിക്കുന്നതിന് ഒരു വിലക്കും ഏര്‍പെടുത്തിയിട്ടില്ല. ലോക്ക്ഡൗണ്‍ കാലത്ത് നമസ്ക്കാരത്തിനായി പള്ളികളിലും പൂജകള്‍ക്കായി മറ്റു മതകേന്ദ്രങ്ങളിലും ഒരുമിച്ചു കൂടുന്നതാണ് വിലക്കിയത്'- അദ്ദേഹം വ്യക്തമാക്കി.
ബാങ്ക് വിളിക്കരുതെന്ന് പൊലിസ് പള്ളിയിലെ ഉത്തരവാദിത്തപ്പെട്ടവരോട് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. പ്രദേശവാസിയായ ഒരു സ്ത്രീ പൊലിസിനെ ചോദ്യം ചെയ്യുന്നുമുണ്ട്.
ഉത്തരാഖണ്ഡിലും സമാനമായ പ്രചാരണമുണ്ടായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ ബാങ്ക് വിലക്കിയിട്ടുണ്ടെന്നായിരുന്നു പ്രചാരണം. എന്നാല്‍ പൊലിസ് മേധാവി തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."