HOME
DETAILS
MAL
സ്പ്രിങ്ക്ളറില്‍ കോടതി പരാമര്‍ശമല്ല, ഉത്തരവാണ് പ്രധാനമെന്ന് മുഖ്യമന്ത്രി: ഇടക്കാല ഉത്തരവ് ആരോപണത്തെ നിരാകരിക്കുന്നത്
backup
April 24 2020 | 12:04 PM
തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ ഇടപാടില്‍ പ്രതിപക്ഷത്തിന്റെ ആരോപണത്തെ നിരാകരിക്കുന്നതാണ് ഹൈക്കോടതി ഇടക്കാല ഉത്തരവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിപക്ഷ ആവശ്യം കരാര്‍ റദ്ദാക്കുകയോ സ്റ്റേചെയ്യുകയോ വേണമെന്നതായിരുന്നു. എന്നാല്‍ ഇതു രണ്ടുമുണ്ടായിട്ടില്ല.
കരാറുമായി മുന്നോട്ടുപോകാനാണ് കോടതി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഡാറ്റാ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാട് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയതാണ്. അക്കാര്യത്തില്‍ മുന്തിയ പരിഗണന നല്‍കും. വിട്ടുവീഴ്ചയുണ്ടാകില്ല. അതില്‍ ആശയക്കുഴപ്പവുമില്ല. കോടതിയുടെ പരാമര്‍ശമല്ല, ഉത്തരവാണ് പ്രധാനം. ഉത്തരവു കയ്യില്‍ കിട്ടട്ടേ. ബാക്കി കാര്യങ്ങള്‍ അപ്പോള്‍ വ്യക്തമാക്കാം എന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."