കൊവിഡ്-19: സഊദിയിൽ ഇന്ന് നാല് വിദേശികളടക്കം ആറു പേർ കൂടി മരിച്ചു, 1172 വൈറസ് ബാധ സ്ഥിരീകരണം
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ്-19 വൈറസ് ബാധയേറ്റു ആറു പേർ മരണപ്പെട്ടതായും 1172 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി ഇവിടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചത്. വെള്ളിയാഴ്ച്ച രാജ്യത്ത് വൈറസ് ബാധയേറ്റ് ആറു പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ മരണ സംഖ്യ 127 ആയി ഉയർന്നു. രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 15102 ഉയർന്നിട്ടുണ്ട്. ഇന്ന് 124 പേർക്ക് വൈറസ് രോഗം ബേധമായതോടെ 2049 പേരായി ഉയർന്നിട്ടുണ്ട്. നിലവിൽ 12926 പേരാണ് നിലവിൽ വന്നത്. ഇവരിൽ 93 പേരുടെ നില അതീവ ഗുരുതരമാണ്.
#الصحة تعلن عن تسجيل (1172) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (6) حالات وفيات رحمهم الله، وتسجيل (124) حالة تعافي ليصبح إجمالي عدد الحالات المتعافية (2049) حالة ولله الحمد. pic.twitter.com/8yz2aqVf3e
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) April 24, 2020
വെള്ളിയാഴ്ച്ച മദീനയിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധിതർ ഇങ്ങനെയാണ് മദീന 272, മക്ക 242: ജിദ്ദ 210, റിയാദ് 131, ദമാം 46, ജുബൈൽ 45, ഹുഫൂഫ് 40, ഖോബാർ 30, ത്വായിഫ് 21, ബിഷ, ബൈഷ് (16 വീതം), ഹാഫർ അൽ ബാത്വിൻ 13, അൽ ഹദ 10, ഉനൈസ് 08, ഹായിൽ 07, ബുറൈദ 06, റാബിഗ്, തുറൈബാൻ, സകാക, (05 വീതം), ജസാൻ, സാജിർ (04 വീതം), യാമ്പു, മഹദ് അൽ ദഹബ്, അൽ വജ്ഹ്, ദിബ (03 പേർ വീതം), ബഖീഖ്, ഹദ്ദ, ഖുൻഫുദ, ഖുറയ്യാത്, അറാർ, അസുൽഫി (02 വീതം), ഖത്വീഫ്, അൽ ഹനാക്കിയ, അൽ മുവയ്യ, അൽ ഖരീഹ്, ബൽജുര്ഷി, ഖുലൈസ്, ഥുബർജൽ, റഫ്ഹ, അൽ മജ്മഅ, ഹോതാ ബനീ തമീം, ഹോത സുദൈർ, അൽ മുസാഹ്മിയ എന്നിവിടങ്ങളിൽ ഓരോ വൈറസ് ബാധയുമാണ് വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."