HOME
DETAILS
MAL
കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും തള്ളി
backup
April 25 2020 | 02:04 AM
തിരുവല്ല: പത്തനംതിട്ട കൊടുമണ്‍ അങ്ങാടിക്കലില്‍ പത്താം ക്ലാസുകാരന് അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ കുട്ടികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലിസിന്റെ അപേക്ഷയും ജാമ്യാപേക്ഷയും പത്തനംതിട്ട ജുവനൈല്‍ കോടതി തള്ളി.
രണ്ടിനുമുള്ള അപേക്ഷ അടുത്തയാഴ്ച വീണ്ടും നല്‍കും. ഈ ഘട്ടത്തില്‍ കുട്ടികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കേണ്ടെന്ന നിലപാടാണ് ജസ്റ്റിസ് രശ്മി ചിറ്റൂര്‍ സ്വീകരിച്ചത്. കൊലപാതകത്തിനുശേഷം കൂട്ടുകാരനെ കുഴിച്ചിട്ട സ്ഥലത്തുനിന്ന് കുറ്റവാളികളായ കുട്ടികളെക്കൊണ്ട് മൃതദേഹം പുറത്തെടുപ്പിച്ചത് വിവാദമായിരുന്നു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ പ്രശാന്ത് വി.കുറുപ്പും അരുണ്‍ദാസും ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."