മയക്കുമരുന്ന് വില്പന; ആറുപേര്‍ അറസ്റ്റില്‍
വൈത്തിരി: വട്ടവയലില്‍ വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിയ ആറുപേര്‍ പിടിയില്‍. അഹമ്മദ് റാഫി, മങ്കട (33), അബിന്‍ മാത്യു, കോട്ടത്തറ (24), അനന്ദു, കുറുമ്പലങ്ങോട് (21), വിഷ്ണു പ്രസാദ്, ആറാം മൈല്‍ (22), പ്രിന്‍സ്, മേല്‍മുറി (25), ഷിയാസ്, മഞ്ചേരി (24) എന്നിവരാണ് പിടിയിലായത്. എം.ഡി.എം.എ മയക്കുമരുന്നാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ പത്തോടെ പൊലിസ് വീട് വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു. കോളജ് വിദ്യാര്‍ഥികളെന്ന വ്യാജേനയാണ് ഇവര്‍ വീട് വാടകക്കെടുത്തിരുന്നത്. കര്‍ണാടകയിലെ മാന്ധ്യയില്നിന്ന് പിക്കപ്പ് ലോറി ഉപയോഗിച്ചാണ് ഇവരുടെ മയക്കുമരുന്ന് കടത്ത്.
പിടിച്ചെടുത്ത മയക്കുമരുന്നിന് രണ്ടര ലക്ഷത്തിലധികം വില വരുമെന്ന് പൊലിസ് പറഞ്ഞു. കോളജ് വിദ്യാര്‍ഥികള്‍ക്കാണ് ഇവര്‍ മയക്കുമരുന്ന് എത്തിക്കുന്നത്. ഒരു പിക്കപ്പ് ലോറിയും ഒരു സ്കൂട്ടറും പൊലിസ് കസ്റ്റഡിയിലെടുത്തു. വൈത്തിരി സ്റ്റേഷന് ഓഫിസര്‍ കെ.ജി പ്രവീണ്‍കുമാര്‍, എസ്.ഐ ജിതേഷ്, സാബിത്ത്, നെല്‍സണ്‍, ഷാജഹാന്, നവീന്‍ എന്നിവരുള്‍പ്പെടുന്ന പൊലിസ് സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദിന്റെ മകനാണ് പിടിയിലായ വിഷ്ണു പ്രസാദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."