HOME
DETAILS

കൊവിഡ് സാമ്പത്തിക സഹായം; ആനുകൂല്യങ്ങള്‍ നിരവധി; കിട്ടാന്‍ കടമ്പകളേറെ

  
backup
April 25 2020 | 02:04 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82

 


കോഴിക്കോട്: കൊവിഡ് 19 മൂലമുണ്ടായ പ്രതിസന്ധി അതിജീവിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജിലെ പല ആനുകൂല്യങ്ങളും അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടുന്നില്ലെന്ന് പരാതി. പ്രഖ്യാപനങ്ങള്‍ നടപ്പിലാകുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സര്‍ക്കാര്‍തല സംവിധാനത്തിന്റെ അപര്യാപ്തതയും സര്‍ക്കാര്‍ തന്നെ കൊണ്ടുവന്ന നിബന്ധനകളുമാണ് തടസമായി മാറുന്നത്.
വിവിധ ക്ഷേമനിധികളില്‍നിന്ന് 1,000 രൂപ മുതല്‍ 10,000 രൂപ വരെ കൊവിഡ് പ്രത്യേക ആനുകൂല്യമായി നല്‍കുമെന്നും അതിനുവേണ്ടി പണം മാറ്റിവച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സര്‍ക്കാര്‍ കര്‍ശന മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത് തൊഴിലാളികളെ വെട്ടിലാക്കിയിരിക്കുകയാണ്. പല ആനുകൂല്യങ്ങള്‍ക്കും അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ സങ്കീര്‍ണമാണ്. കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ ബോര്‍ഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ 1,000 രൂപ തൊഴിലാളികള്‍ക്ക് നല്‍കാന്‍ തീരുമാനമെടുത്തപ്പോള്‍ അതേ ഉത്തരവില്‍ തന്നെ അത് ഭൂരിഭാഗം ആളുകള്‍ക്കും കിട്ടാതിരിക്കാനുള്ള നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്തു.
അപേക്ഷകര്‍ പുതുക്കല്‍ നടത്തിയവരായിരിക്കണം, ഏറ്റവും കുറഞ്ഞത് രണ്ട് വര്‍ഷത്തെ സര്‍വിസ് ഉണ്ടായിരിക്കണം, 2020 മാര്‍ച്ച്, ഏപ്രില്‍, ജൂണ്‍ മാസം വിരമിക്കുന്നവര്‍ ആയിരിക്കരുത്, മാരകമായ അസുഖങ്ങളുടെ ധനസഹായത്തിന് അപേക്ഷിച്ചവരാകരുത്, ഒരു കുടുംബത്തില്‍ ഒന്നിലധികം പേര്‍ ഈ ബോര്‍ഡില്‍ അംഗമാണെങ്കില്‍ രണ്ട് പേരുടെയും അപേക്ഷ പൂര്‍ണമായും പരിഗണിക്കില്ല എന്നിവയാണ് മാനദണ്ഡങ്ങള്‍.
കൊവിഡ് പാക്കേജിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രഖ്യാപിച്ച 20,000 രൂപ വരെയുള്ള ധനസഹായം കിട്ടാനും കടുത്ത നിബന്ധനകളുണ്ട്. പ്രവാസികള്‍ക്കായി കേരള പ്രവാസി ക്ഷേമനിധിയില്‍നിന്ന് നല്‍കുമെന്ന് പ്രഖ്യാപിച്ച വിവിധ ധനസഹായങ്ങളും ലഭിക്കാന്‍ കടമ്പകളേറെയാണ്.
പീടിക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായി വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 1,000 രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. കൊവിഡ് സംശയ നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ക്ക് 5,000 രൂപയും നല്‍കും. കടയുടമ ക്ഷേമനിധി വിഹിതം അടച്ചെങ്കില്‍ മാത്രമേ ഈ ആനുകൂല്യങ്ങള്‍ ലഭിക്കൂ. മാത്രമല്ല, തൊഴിലാളികള്‍ നേരിട്ട് അപേക്ഷിക്കുന്നതിന് പകരം കടയുടമ അര്‍ഹരായവരുടെ വിവരം ബോര്‍ഡിന് അയക്കുകയാണ് വേണ്ടത്.
മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ക്ഷേമനിധി അംഗങ്ങളായവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അപേക്ഷിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഓട്ടോ, ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് 2,000 രൂപയും ടാക്‌സി കാര്‍, ജീപ്പ്, പിക്ക്അപ്പ്, ടിപ്പര്‍ ഡ്രൈവര്‍മാര്‍ക്ക് 2,500 രൂപയും ചരക്ക് ലോറി ഡ്രൈവര്‍മാര്‍ക്ക് 3,500 രൂപയും ബസ് തൊഴിലാളികള്‍ക്ക് 5,000 രൂപയുമാണ് ധനസഹായം. തൊഴിലാളികളില്‍ പലര്‍ക്കും ഇതേക്കുറിച്ച് അറിവില്ലാത്തതാണ് അപേക്ഷ കുറയാന്‍ കാരണം. മത്സ്യത്തൊഴിലാളികള്‍ക്ക് ഓഖി ദുരന്തസമയത്ത് പ്രഖ്യാപിച്ച ധനസഹായം കടുത്ത നിബന്ധനകളില്‍ കുടുങ്ങി നഷ്ടമായിരുന്നു.
അതേസമയം, ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്കും ലോട്ടറി തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കും തടസങ്ങളില്ലാതെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. കര്‍ഷക തൊഴിലാളി, നിര്‍മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കും വലിയ പ്രയാസമില്ലാതെ ധനസഹായം ലഭ്യമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago