പഴഞ്ചന്‍ രീതികള്‍ മാറ്റിയേ തീരൂ...
ലോക്ക് ഡൗണ്‍ കാലത്തെ അനിശ്ചിതത്വം എല്ലാവര്‍ക്കും ഉണ്ടെന്നുള്ളത് സത്യമാണ്. പ്രതിസന്ധികളെ അവസരമായി കാണാനാണ് നാം ആഗ്രഹിക്കേണ്ടത്. പ്രതിസന്ധികളാണ് മനുഷ്യനെ ഇന്ന് കാണുന്ന നിലയില്‍ എത്തിച്ചിട്ടുളത് എന്നുപറഞ്ഞാല്‍ തന്നെ മനസിലാകും എത്രമാത്രം സാധ്യതയുള്ള ഒരു കോവിഡ്മുക്ത ലോകത്തേക്കാണ് നാം ചുവടുവയ്ക്കാന്‍ പോകുന്നതെന്ന്.
ട്രാവല്‍ ആന്‍ഡ് ടൂറിസം ഇന്‍ഡസ്ട്രി വലിയ പ്രതിസന്ധി ആണ് മുന്‍പില്‍ കാണുന്നത്. കൊവിഡ്-19ന് എത്രയോ മുന്‍പുതന്നെ തകര്‍ച്ചയില്‍ ആയിരുന്നു ഈ മേഖല. ഗള്‍ഫ് നാടുകളിലെ സ്വദേശിവല്‍ക്കരണം, ഓണ്‍ അറൈവല്‍ വിസ മുതല്‍ ഓണ്‍ലൈന്‍ ബിസിനസ് വരെ ഇതിന് കാരണമാണ്.
വളരെ തുച്ഛമായ മാര്‍ജിന്‍വച്ച് കച്ചവടം ചെയ്യേണ്ട ഒരു അവസ്ഥയാണുള്ളത്. അതില്‍ ഇവിടുത്തെ ഏജന്റുമാര്‍ തന്നെയാണ് ഒരു പരിധി വരെ കാരണക്കാരും.
ലോക്ക് ഡൗണിന് ശേഷം യാത്രകള്‍ കുറച്ചു കാലത്തേയ്‌ക്കെങ്കിലും കുറയുമെന്നുള്ളത് ഉറപ്പാണ്. കൊവിഡ് പൂര്‍വകാലത്തെ പോലെ ജനങ്ങള്‍ യാത്രകള്‍ നടത്തില്ല. ലോകത്തെ പ്രശസ്തമായ ടൂറിസ്റ്റ് മേഖലകള്‍ എല്ലാം തകര്‍ന്നിരിക്കുകയാണ്. ഇന്ത്യയെയും ഇത് ബാധിക്കും.
എന്നാല്‍ തിരിച്ചുവരവിന്റെ പാതയില്‍ വേഗത്തില്‍ പ്രവേശിക്കുക ഇന്ത്യ എന്നാണ് കരുതുന്നത്. അതേസമയം തിരിച്ചുവരവില്‍ നാം എവിടെ നില്‍ക്കും എന്ന് തീരുമാനിക്കുന്നത് ഇനി വരുന്ന ഏതാനും മാസത്തെ പ്ലാനിങ്ങുകളാണ്.
പഴഞ്ചന്‍ രീതികള്‍ പൂര്‍ണമായും മാറ്റേണ്ടി വരും. തനിച്ചുനില്‍ക്കാതെ ഓരോ വ്യാപാരിയെയും കൂടെനിര്‍ത്തി ഒരു കൂട്ടായ്മ (കണ്‍സോര്‍ഷ്യം) ഉണ്ടാക്കി എല്ലാവര്‍ക്കും മോശമില്ലാത്ത മര്‍ജിനും, അതേസമയം ഉപഭോക്താവിന് നേട്ടമുണ്ടാവുകയും ചെയ്യുന്ന രീതിയില്‍ ബിസിനസിന് ഒരു പുതുരീതി കൊണ്ടുവരേണ്ടി വരും. എങ്കില്‍ മാത്രമേ ഓണ്‍ലൈനായി ബുക്ക് ചെയുന്നവരെ നമുക്ക് തിരിച്ചു പിടിക്കാന്‍ പറ്റൂ. കാന്‍സല്‍ ആയ ഫ്‌ളൈറ്റുകളുടെ റീഫണ്ടുമായി ബന്ധപ്പെട്ട് എന്തുചെയ്യണം എന്നറിയാതെ ട്രാവല്‍ ഏജന്റുമാരെയാണ് എല്ലാവരും വിളിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ക്ക് വേണ്ട നല്‍കി സേവനം കൂടെ നിന്നാല്‍ ഇത് ബിസിനസ് തിരിച്ചുപിടിക്കുന്നതിനുള്ള മികച്ച ഒരവസരമാണ്.
നാം ഒരു വലിയ പാഠം പഠിച്ചു, സഹനത്തിന്റെയും ഒത്തൊരുമയുടെയും അതിജീവനത്തിന്റെയും മഹത്തായ പാഠം. ഓരോ നാടിന്റെയും ശക്തി അവിടുത്തെ യുവജനമാണ്.
അത്തരം ആളുകളുടെ കഴിവുകള്‍ ഈ ലോക്ക് ഡൗണ്‍ കാലത്തുതന്നെ നാം കണ്ടുകൊണ്ടിരിക്കുകയാണ്. അവരാണ് നമ്മുടെ പ്രതീക്ഷ. പുതുതലമുറയുടെ വേറിട്ട ആശയങ്ങളും കാഴ്ചപ്പാടുകളും ഉള്‍ക്കൊണ്ടുകൊണ്ട് ഈ വ്യവസായത്തെ പുതിയ കാലത്തേക്ക് നയിക്കേണ്ട ചുമതല നമ്മള്‍ ഓരോരുത്തരുടേതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."