അഭിഭാഷകന്‍ ബനിയന്‍ ധരിച്ചെത്തിയതില്‍ ക്ഷുഭിതനായി ജഡ്ജി കേസ് പരിഗണിക്കുന്നത് മാറ്റി: ഉത്തരവില്‍ ഹര്‍ജിക്കാരന്റെ പേരിനൊപ്പം ജാതി പേരും
ജയ്പൂര്‍:വീഡിയോ കോണ്‍ഫറസിലൂടെ നടന്ന വാദം കേള്‍ക്കലില്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ബനിയന്‍ ധരിച്ച് വന്നതിനെ തുടര്‍ന്ന് രാജസ്ഥാന്‍ ഹൈകോടതിയിലെ ജഡ്ജി എസ് പി ശര്‍മ്മ കേസ് കേള്‍ക്കാന്‍ തയ്യാര്‍ ആയില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മെയ് അഞ്ചിലേക്ക് മാറ്റി.
ലാല്‍റാം എന്ന ഹര്‍ജിക്കാരന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അഭിഭാഷകന്റെ വസ്ത്രധാരണ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജഡ്ജി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചത്.
കേസ് പരിഗണിക്കുമ്പോള്‍ അഭിഭാഷകന്‍ കൃത്യമായി വസ്ത്രം ധരിക്കേണ്ടതുണ്ട്അത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണെങ്കിലും പാലിക്കണം. അഡ്വക്കറ്റ് ആകട് പ്രകാരമുള്ള നിയമമാണ് ലംഘിക്കപ്പെട്ടത് എന്നതാണ് കോടതിയുടെ വിശദീകരണം.അതേ സമയം ജാമ്യാപേക്ഷ പരിഗണിക്കാന്‍ മാറ്റി കൊണ്ടുള്ള ഉത്തരവില്‍ ഹര്‍ജിക്കാരന്റെ പേരിന് ഒപ്പം By caste gurjar എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/photo.php?fbid=10158715129954274&set=a.10152914353219274&type=3&theater
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."