HOME
DETAILS
MAL
കോട്ടയത്ത് മൂന്നു പേര്‍ക്കു കൂടി കൊവിഡ് 19; ചികിത്സയിലുള്ളവരുടെ എണ്ണം ആറായി
backup
April 25 2020 | 14:04 PM
കോട്ടയം: ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍(50), സംക്രാന്തി സ്വദേശിനി(55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്റെ മാതാവ്(60) എന്നിവരുടെ പരിശോധനാ ഫലമാണ് പോസറ്റീവായത്. ഇതോടെ ജില്ലയില്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.
ഇവര്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സാ വിഭാഗത്തിലാണ്.
നേരത്തെ ഇടുക്കി ജില്ലയില്‍ രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിനി, കോട്ടയം മാര്‍ക്കറ്റിലെ ലോഡിങ് തൊഴിലാളി, പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്ത്തകന് എന്നിവരില്‍ വൈറസ് ബാധ കണ്ടെത്തിയിരുന്നു.under-treatment-1.4716135
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."