മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജിലും യന്ത്രമനുഷ്യന്‍
അത്താണി: കൊവിഡ് ആശുപത്രിയായ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സുരക്ഷയും പരിചരണവുമൊരുക്കാന്‍ യന്ത്രമനുഷ്യനും. അണുനശീകരണം, മരുന്ന്-ഭക്ഷണ വിതരണം എന്നിവ കൃത്യമായി നടത്താന്‍ റോബോട്ടില്‍ ക്രമീകരണമുണ്ട്. തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജിലെ ഫാബ് ലാബാണ് റോബോട്ട് വികസിപ്പിച്ചെടുത്തത്.
പ്രൊഫ. അജയ് ജെയിംസിനൊപ്പം വിദ്യാര്‍ഥികളായ പി.എസ് സൗരവ്, പ്രണവ് ബാലചന്ദ്രന്‍, അശ്വിന്‍കുമാര്‍, ചെറിയാന്‍ ഫ്രാന്‍സീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. ചെലവ് 12,000 രൂപ കോളജിലെ പി.ടി.എ കമ്മിറ്റിയാണ് നല്‍കിയത്.
കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്റെ പിന്തുണയും ലഭിച്ചു. സെമി ഓട്ടോമാറ്റിക്കാണ് യന്ത്രമനുഷ്യന്‍. നാവിഗേഷനും കൊവിഡ് സ്‌ക്രീനിങ്ങിനും സഹായകരമാകുന്ന കംപ്യൂട്ടര്‍ സവിശേഷതയുമുണ്ട്. തത്സമയ വിഡിയോ സ്ട്രീമിങ്ങിനും സാധിക്കും. കൊവിഡ് വാര്‍ഡ് ശുചീകരിക്കുകയാണ് പ്രധാന ലക്ഷ്യം. രണ്ട് മീറ്റര്‍ ഒരു മിനിറ്റുകൊണ്ട് ശുചീകരിക്കും. ഏത് ദിശയിലും സഞ്ചരിക്കാനാകും.
27 കിലോ മാത്രമാണ് തൂക്കമെന്നത് കൈകാര്യം ചെയ്യുന്നതിന് സഹായകരമാണ്. ഭക്ഷണം കൊണ്ടുപോകുമ്പോള്‍ സ്വയം ശുചീകരണം നടത്തും. അണുനാശിനി നിറച്ച ടാങ്കിന്റെ സംഭരണശേഷി ആറ് ലിറ്ററാണ്. ഇതു പയോഗിച്ച് 25 മിനിറ്റ് ശുചീകരണം നടത്താന്‍ കഴിയും. റോബോട്ടിന്റെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എം.എ ആന്‍ഡ്രൂസ് ഏറ്റുവാങ്ങി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ. ടി.വി സതീശന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ബിജു കൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."