മദ്‌റസാധ്യാപക സഹായം: അപേക്ഷാ തിയതി മെയ് 30വരെ നീട്ടി
സ്വന്തം ലേഖകന്‍
കോഴിക്കോട്: കൊവിഡ്- 19 പശ്ചാത്തലത്തില്‍ കേരളത്തിലെ മദ്‌റസാധ്യാപകര്‍ക്കു ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന സഹായധനത്തിനു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി മെയ് 30വരെ നീട്ടിയതായി ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ പി.എം ഹമീദ് അറിയിച്ചു. അപേക്ഷിക്കുന്നതിലെ പ്രയാസം ചൂണ്ടിക്കാട്ടി സുപ്രഭാതം ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തിയതി നീട്ടാന്‍ തീരുമാനമെടുത്തത്. നിലവില്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരെയും ഓണ്‍ലൈനായി അപേക്ഷിക്കാന്‍ പ്രയാസപ്പെടുന്നവരെയും പരിഗണിച്ചാണ് തീരുമാനം.
അപേക്ഷകള്‍ ംംം.സായേീമൃറ.ശി എന്ന വെബ് സൈറ്റ് വഴിയാണ് നല്‍കേണ്ടത്. അപേക്ഷ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ അംഗത്വ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് എഴുതി തയാറാക്കിയ അപേക്ഷയുടെ ഫോട്ടോ, അംഗത്തകാര്‍ഡിന്റെ ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ, ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടുന്ന പാസ്ബുക്കിന്റെ ഫോട്ടോ, അവസാനമായി വിഹിതമടച്ച രസീതിന്റെ ഫോട്ടോ എന്നിവ സായേീമൃറീളളശരല@ഴാമശഹ.രീാ എന്ന വിലാസത്തിലേക്ക് ഇ-മെയിലായി അയച്ചാലും മതിയാകും. മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വമുള്ളവര്‍ക്കാണ് 2000 രൂപ സഹായധനം പ്രഖ്യാപിച്ചത്. 2019 മാര്‍ച്ച് 31 വരെ അംശദായം അടച്ചവര്‍ക്കും ഇതിനു ശേഷം അംഗമായവര്‍ക്കും അപേക്ഷിക്കാം. ക്ഷേമനിധി ബോര്‍ഡിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്ന് അഞ്ചുകോടി രൂപ ഇതിനായി വിനിയോഗിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ക്ഷേമനിധിയില്‍ അംഗത്വമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."