HOME
DETAILS

വന്യജീവികള്‍ക്കു നഷ്ടപ്പെട്ട ആവാസവ്യവസ്ഥ ലോക്ക് ഡൗണ്‍ തിരികെ നല്‍കി

  
backup
April 26 2020 | 01:04 AM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d


കോതമംഗലം: ''ലോക്ക് ഡൗണ്‍ മനുഷ്യരെ വീട്ടിലിരുത്തിയപ്പോള്‍ കാട് പക്ഷിമൃഗാദികള്‍ക്കു തിരികെ ലഭിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം വന്യജീവികളുടെ ജീവിതം വീണ്ടും പഴയതുപോലായി. അതുകൊണ്ട് ശല്യക്കാരായ വന്യജീവികള്‍ ഇപ്പോള്‍ നാട്ടിലിറങ്ങുന്നില്ല. കര്‍ഷകര്‍ക്കും ആക്രമണ ഭീഷണി നേരിട്ടിരുന്ന കുടുംബങ്ങള്‍ക്കും ഇപ്പോള്‍ ഭയപ്പാടില്ലാതെ കിടന്നുറങ്ങാം''.
ലോക്ക് ഡൗണ്‍ മൂലം ലോകപ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതം ഉള്‍പ്പെടുന്ന വനമേഖലയിലുണ്ടായ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സംസ്ഥാന ബേര്‍ഡ് മോണിറ്ററിങ് സെല്ലിന്റെ മുഖ്യചുമതലക്കാരനും പ്രമുഖ പക്ഷിനിരീക്ഷകനുമായ ഡോ. ആര്‍ സുഗതന്റെ വാക്കുകളാണിത്.
ഓരോ മാസവും കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിച്ചതായി കാണിച്ച് നിരവധി പരാതികളെങ്കിലും തട്ടേക്കാട്ടെ വനം വകുപ്പിന്റെ ഓഫിസില്‍ എത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടു മാസത്തോളമായി ഇത്തരത്തില്‍ ഒരു പരാതിയും ഈ ഓഫിസില്‍ എത്തിയിട്ടില്ല.
മൃഗങ്ങങ്ങള്‍ കാടുവിട്ടിറങ്ങുന്നില്ലന്നുള്ളതിനു തെളിവാണിത്. കാട്ടുതീ പടരുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെ പക്ഷിസങ്കേതത്തില്‍ സന്ദര്‍ശകര്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ ആലപ്പുഴയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ നിരോധനം വീണ്ടും നീണ്ടു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതേ അവസ്ഥ തുടരുകയാണ്.
ഇതുമൂലം കൃഷിനാശം കുറഞ്ഞു എന്നു മാത്രമല്ല, ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങളെത്തുന്നതു മൂലമുണ്ടായിരുന്ന ഭയാശങ്കകളും ഒരു പരിധിവരെ വിട്ടൊഴിഞ്ഞു.
ഈ വനമേഖലയിലെ റോഡുകളിലൂടെ ലോക്ക് ഡൗണ്‍ കാലത്ത് കടന്നുപോയ വാഹനയാത്രികര്‍ക്കു നേരെ വന്യമൃഗ ആക്രമണമുണ്ടായതായ വിവരം പുറത്തുവന്നിട്ടുമില്ല.
കാട്ടാനക്കൂട്ടവും കാട്ടുപന്നിയുമുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ഇവിടെ ജനവാസകേന്ദ്രങ്ങളില്‍ ഇടവിട്ട് എത്തിയിരുന്നു. ഇവയുടെ കടന്നുകയറ്റമായിരുന്നു കൃഷിനാശത്തിനു വലിയൊരളവില്‍ കാരണമായിരുന്നത്. ഇപ്പോള്‍ വേണ്ടുവോളം വെള്ളവും ഭക്ഷണവും കാട്ടില്‍ ലഭിക്കുന്ന സാഹചര്യമുള്ളതിനാലാണ് ഇവയൊന്നും ആവാസകേന്ദ്രങ്ങള്‍ വിട്ട് പുറത്തിറങ്ങാത്തതെന്നും അദ്ദേഹം പറഞ്ഞു.
പെരിയാര്‍ തീരത്ത് 2,500 ഹെക്ടറിലേറെ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന വനമേഖലയെ ഉള്‍പ്പെടുത്തിയാണ് തട്ടേക്കാട് പക്ഷിസങ്കേതത്തിനു രൂപം നല്‍കിയത്. സിംഹം ഒഴികെയുള്ള ഒട്ടുമിക്ക വന്യമൃഗങ്ങളും ഈ വനമേഖലയിലുണ്ടെന്നാണ് ഇതുവരെ പുറത്തുവന്ന കണക്കെടുപ്പില്‍ വ്യക്തമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  10 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  10 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  10 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  10 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  10 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  10 days ago
No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  10 days ago
No Image

മയക്കുമരുന്നിന് ഇരയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട് വാച്ച് സംവിധാനമൊരുക്കി ഷാർജ പൊലിസ് 

uae
  •  10 days ago
No Image

സ്വപ്നങ്ങളുമായി എത്തിയ മണ്ണിൽ മുഹമ്മദ് ഇബ്രാഹിമിന് അന്ത്യവിശ്രമം

Kerala
  •  10 days ago
No Image

കണ്ണൂർ; കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala
  •  10 days ago