കിം ജോങ് ഉന്നിന്റെ ചികിത്സയ്ക്ക് ചൈനീസ് വിദഗ്ധ സംഘം
ബെയ്ജിങ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ, ചൈനയില്‍നിന്നുള്ള വിദഗ്ധ സംഘം ഉത്തര കൊറിയയിലെത്തി. ആരോഗ്യരംഗത്തെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം കിം ജോങ് ഉന്നിന്റെ ചികിത്സയ്ക്കായാണ് എത്തിയതെന്നാണ് വിവരം. എന്നാല്‍, അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
കിം ജോങ് ഗുരുതരാവസ്ഥയിലാണെന്ന് കഴിഞ്ഞയാഴ്ച അമേരിക്കന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരുന്നത്. പ്രധാന ചടങ്ങുകളിലടക്കം അദ്ദേഹത്തിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍, ഇക്കാര്യത്തില്‍ ഉത്തര കൊറിയ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ഗുരുതരാവസ്ഥയിലാണെന്ന കാര്യം നിഷേധിച്ച ചൈനയും ദക്ഷിണ കൊറിയയും അദ്ദേഹത്തിനു ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ നടത്തിയ കാര്യം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ, കിമ്മിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാല്‍, ചൈനയില്‍നിന്നുള്ള വിദഗ്ധര്‍ ഉത്തരകൊറിയയിലെത്തിയതോടെ, കിമ്മിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ സംശയങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.രാജ്യത്ത് ആര്‍ക്കും കൊവിഡ് ബാധിച്ചിട്ടില്ലെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്.കൊവിഡ് ബാധിച്ചവരെ ഇവിടെ വെടിവച്ച് കൊന്നതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."