കാഴ്ച വൈകല്യമുള്ള ഡോക്ടറെ സംവരണ തസ്തികയില്‍ നിയമിക്കണം: മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: കാഴ്ചവൈകല്യമുള്ള ബി.എ.എം.എസ് ബിരുദധാരിണിയെ ശാരീരിക വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള ആയുര്‍വേദ മെഡിക്കല്‍ ഓഫിസറുടെ ഒഴിവില്‍ അടിയന്തരമായി നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.ആലപ്പുഴ സ്വദേശിനി ഡോ ശ്രീദേവി എന്‍. നമ്പൂതിരിയെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസിലോ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനിലോ മെഡിക്കല്‍ ഓഫിസറായി നിയമിക്കാനാണ് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസിന്റെ ഉത്തരവ്.
2014 നവംബറില്‍ പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ 109 ാം റാങ്കുകാരിയാണ് പരാതിക്കാരി. ശാരീരിക വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള 3 ശതമാനം ഒഴിവിലേക്ക് ആരെയും നിയമിക്കാത്തതു കാരണം തനിക്ക് ജോലി ലഭിക്കാനുള്ള സാധ്യത വിരളമാണെന്ന് 75 ശതമാനം കാഴ്ചവൈകല്യമുള്ള പരാതിക്കാരി കമ്മിഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍സ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസ് എന്നീ വകുപ്പുകളില്‍ നിന്നും കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ക്ക് ആകെ ലഭിച്ചിരിക്കുന്ന 13 തസ്തികളില്‍ ശാരീരിക വൈകല്യമുള്ളവര്‍ക്കായി സംവരണം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസ് സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.
എന്നാല്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനില്‍ ഡോക്ടര്‍മാരുടെ തസ്തികആവശ്യാനുസരണം അനുവദിച്ചിട്ടുണ്ട്. 76 ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് അയച്ചിട്ടുണ്ട്. ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനും (ഐ.എസ്.എം) ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസിലും(ഐ.എം.എസ്) ഡോക്ടര്‍മാരുടെ തസ്തികക്ക് ഒരേ ശമ്പളവും ഒരേ വിദ്യാഭ്യാസ യോഗ്യതയുമാണെന്ന് കമ്മിഷന്‍ കണ്ടെത്തി. കാഴ്ചവൈകല്യമുള്ളവര്‍ക്ക് ഐ.എസ്.എമ്മില്‍ സംവരണമില്ലാത്ത് വിവേചനമാണെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. ഒരേ ശമ്പളവും വിദ്യാഭ്യാസ യോഗ്യതയുള്ള സാമാന ജോലിക്ക് ഒരെണ്ണത്തില്‍ സംവരണം നല്‍കാത്തതും മറ്റൊന്നില്‍ സംവരണം നല്‍കുന്നതും വിവേചനമാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."