HOME
DETAILS
MAL
കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണ: മുസ്ലിം യൂത്ത് ലീഗ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തി
backup
April 03 2017 | 06:04 AM
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. രാവിലെ പത്തിന് മന്ഡി ഹൗസ് മെട്രോസ്റ്റേഷനില്‍ നിന്നാണ് മാർച്ച് ആരംഭിച്ചത്.
മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ഖജാന്‍ജി പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ മാര്‍ച്ചിനെ അഭിസംബോധനചെയ്ത് സംസാരിച്ചു.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കുക, ഹജ്ജ് സര്‍വിസ് തുടങ്ങുക, പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."