HOME
DETAILS

ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി

  
backup
April 03 2017 | 10:04 AM

%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a4%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d

തിരുവനന്തപുരം: ഈ വര്‍ഷമുണ്ടായ കടുത്ത വരള്‍ച്ച സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനത്തെ കാര്യമായി ബാധിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജനങ്ങള്‍ വൈദ്യതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി ആവശ്യകത പരമാവധി കുറച്ച് ഈ സാഹചര്യം മറികടക്കാന്‍ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു. കാര്യക്ഷമമായ വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിച്ചും, അനാവശ്യമായ വൈദ്യുതി ഉപയോഗം ഉപേക്ഷിച്ചും ഉപഭോഗം കൂടിയ വൈകുന്നേരം 7 മണി മുതല്‍ രാത്രി 10 മണി വരെ പരമാവധി കുറച്ചും ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ വര്‍ഷമുണ്ടായ കടുത്ത വരള്‍ച്ച സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുതി ആവശ്യത്തിന്‍റെ 70 ശതമാനത്തോളം ഇപ്പോള്‍ പുറത്തുനിന്നു വാങ്ങുകയാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന 30 ശതമാനത്തില്‍ കൂടുതലും ജലനിലയങ്ങളില്‍ നിന്നുള്ളതാണ്. ശരാശരി 750 കോടി യൂണിറ്റോളമാണ് ഇത്തരത്തില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിലവിൽ 330 കോടി യൂണിറ്റേ ഉത്പാദിക്കാനാകൂ.

ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന, ഉയർന്ന ചൂട് തുടങ്ങിയ കാരണങ്ങളാല്‍ ഉപഭോഗത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായത്‌. വൈദ്യുതിമേഖലയില്‍ കടുത്ത പ്രതിസന്ധിക്ക് ഇതു വഴിവെച്ചിട്ടുണ്ട്. പവര്‍ക്കട്ടോ, ലോഡ്ഷെഡ്ഡിങ്ങോ കൂടാതെ മുന്നോട്ട് പോകാന്‍ പുറത്തു നിന്നും പരമാവധി വൈദ്യുതി വാങ്ങാനാണ് ശ്രമം. ആവശ്യമായ പ്രസരണ ലൈനുകളില്ല എന്ന പ്രശ്നവും നിലവിലുണ്ട്.

ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി ആവശ്യകത പരമാവധി കുറച്ച് ഈ സാഹചര്യം മറികടക്കാന്‍ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു. കാര്യക്ഷമമായ വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിച്ചും, അനാവശ്യമായ വൈദ്യുതി ഉപയോഗം ഉപേക്ഷിച്ചും ഉപഭോഗം കൂടിയ വൈകുന്നേരം 7 മണി മുതൽ രാത്രി 10 മണി വരെ പരമാവധി കുറച്ചും ജനങ്ങള്‍ സഹകരിക്കണം. പ്രതിസന്ധികള്‍ക്ക് നടുവിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  12 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  12 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  12 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  12 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  12 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago