ജില്ലാതല ആര്.പിമാര്‍ക്കുള്ള പരിശീലനം ഇന്നു തുടങ്ങും
എടച്ചേരി: ഏപ്രില്‍ 17 മുതല്‍ ആരംഭിക്കുന്ന അധ്യാപകരുടെ അവധിക്കാല പരിശീലനത്തിന്റെ ആര്.പിമാര്‍ക്കുള്ള ജില്ലാതല പരിശീലനത്തിന് ഇന്നു തുടക്കമാവും. കോഴിക്കോട്ടെ വിവിധ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പരിശീലന പരിപാടി വെള്ളിയാഴ്ച വരെ നീണ്ടണ്ടുനില്ക്കും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ഈ വര്‍ഷം ഇംഗ്ലിഷിനും ഗണിതത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുംവിധമാണ് പരിശീലന പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വരെ ഒന്നു മുതല്‍ നാലു വരെയുള്ള ലോവര്‍ പ്രൈമറി വിദ്യാലയങ്ങളിലെ മുഴുവന്‍ വിഷയങ്ങള്‍ക്കും ആര്.പിമാര്‍ പങ്കെടുക്കേണ്ടണ്ടിയിരുന്നു. ഈ വര്‍ഷം ഇംഗ്ലിഷിന് പ്രത്യേകം പരിശീലനം നല്കുന്നതിനാല് ഓരോ ഉപജില്ലയില്‍ നിന്നും കൂടുതല്‍ അധ്യാപകര്‍ പരിശീലനത്തിന് പങ്കെടുക്കണം. എന്നാല്‍ പല ഉപജില്ലകളിലും വേണ്ടണ്ടത്ര അധ്യാപകരെ ആര്.പിമാരായി പരിശീലനത്തിനയക്കാന്‍ ബ്ലോക്ക് റിസോഴ്സ് സെന്റര്‍ (ബി.ആര്.സി) അധികൃതര്‍ പ്രയാസപ്പെടുകയാണ്.
അതേസമയം അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനായുള്ള ആര്.പിമാരാകാന്‍ ബി.ആര്.സി അധികൃതര്‍ തങ്ങളെ നിര്ബന്ധിക്കുന്നതില് അസംതൃപ്തരാണ് ഒരുകൂട്ടം അധ്യാപകര്‍. ഇന്നലെ വൈകിട്ടാണ് കോഴിക്കോട്ട് നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കണമെന്നും പതിനേഴ് മുതല്‍ ബി.ആര്.സി തലത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കണമെന്നും ഇവരില്‍ പലരെയും അറിയിക്കുന്നത്. കുട്ടികള പഠിപ്പിക്കാനുള്ള സര്‍ട്ടിഫിക്കറ്റാണ് തങ്ങളുടെ കൈവശമുള്ളതെന്നും അതിനാല്‍ അധ്യാപകരെ പരിശീലിപ്പിക്കാന്‍ തങ്ങളെ നിര്‍ബന്ധിക്കരുതെന്നും ഇക്കൂട്ടര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."