ഗ്രാസിം മാനേജ്മെന്റും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക: എസ്.ടി.യു
മാവൂര്‍: ഗ്രാസിം മാനേജ്മെന്റും കേരള സര്‍ക്കാറും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിച്ച് മാവൂരിലെ ജനങ്ങളുടെ ആശങ്കകള്‍ക്ക് അറുതിവരുത്തണമെന്ന് പുവ്വാട്ടു പറമ്പില്‍ ചേര്‍ന്ന കുന്ദമംഗലം മണ്ഡലം ജനറല്‍ എസ്.ടി.യു കണ്വന്ഷന് ആവശ്യപ്പെട്ടു. 400ഏക്കറോളം ഭൂമി അന്യാധീനമായി കിടക്കുമ്പോള്‍ പരിസ്ഥിതി സൗഹൃദ വ്യവസായം കൊണ്ട് വരുമെന്ന് ഓരോ ബഡ്ജറ്റിലും പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. പരിസ്ഥിതി സൗഹൃദ വ്യവസായം ആരംഭിക്കാന്‍ മാനേജ്മെന്റ് തയ്യാറാകുന്നില്ലെങ്കില്‍ വ്യവസായത്തിന് വേണ്ടി എക്വയര്‍ ചെയ്ത ഭൂമി ജനങ്ങള്‍ക്ക് തിരിച്ചുനല്‍കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോപ പരിപാടിക്ക് നേതൃത്വം നല്‍കുമെന്നും എസ്.ടി.യു മുന്നറിയിപ്പ് നല്കി.
കെ.എം കോയ അധ്യക്ഷനായി. മണ്ഡലം മുസ്്ലിംലീഗ് പ്രസിഡന്റ് കെ മൂസ മൗലവി ഉദ്ഘാടനം ചെയ്തു. ഖാലിദ് കിളി മുണ്ട, എ.ടി ബഷീര്‍ ഹാജി, കെ.കെ കോയ, കെ.പി കോയ, എം.പി മജീദ്, ടി.എം.സി അബൂബക്കര്‍, കബീര്‍ പെരുമണ്ണ എന്നിവര്‍ സംസാരിച്ചു. യു.എ ഗഫൂര്‍ സ്വാഗതവും എം.വി ബൈജു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."