കുന്തിപ്പുഴയില്‍ അനധികൃത മണല്‍ക്കടത്ത്; പിടിയിലായത് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍
കൊളത്തൂര്‍: കുന്തിപ്പുഴ ചെമ്മല കടവില്‍ നിന്നു അനധികൃതമായി മണല്‍ക്കടത്തുകയായിരുന്ന മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ കൊളത്തൂര്‍ പൊലിസ് പിടികൂടി.
പശ്ചിമബംഗാള്‍ സ്വദേശികളായ രമേഷ്(30), ഉത്തല ദാസ് (27), ബിനോയ് (30) എന്നിവരാണ് പൊലിസിന്റെ പിടിയിലായത്. കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മണല്‍ വാരല്‍ തകൃതിയായി നടക്കുന്നുണ്ടെന്ന് സമീപവാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.
പുഴയുടെ സമീപവാസികളായവര്‍ തന്നെയാണ് ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മണന് വാരല്‍ നടത്തുന്നതെന്നും ഇവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും മണല്‍ക്കടത്ത് കേസില്‍ ആദ്യമായാണ് ഇതരസംസ്ഥാന തൊഴിലാളികളെ പിടികൂടുന്നതെന്നും പൊലിസ് പറഞ്ഞു.
കൊളത്തൂര്‍ എസ്.ഐ പി വിഷ്ണു, രാമദാസ്, ദീപക്, ബൈജു, അബ്ദുല്‍ ജബ്ബാര്‍, ഹോം ഗാര്‍ഡ്മാരായ സുനില്‍, ജാഫര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."