ബീഫിന്റെ പേരില്‍ ബി.ജെ.പിയും സി.പി.എമ്മും വിഭാഗീയത സൃഷ്ടിക്കുന്നു: ഉമ്മന്‍ചാണ്ടി
കൊണ്ടോട്ടി: ബീഫിന്റെ പേരില്‍ ബി.ജെ.പിയും സി.പി.എമ്മും വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. കൂട്ടാലുങ്ങലില്‍ യു.ഡി.എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങള്‍ക്ക് മാംസാഹാരം കഴിക്കുന്നതിന് ആരുടെയും ഔദാര്യം വേണ്ട. ഇത്തരം മനോഭാവം സൃഷ്ടിക്കുന്നവര്ക്കെതിരേയാണ് ജനങ്ങള്‍ വിധി എഴുതേണ്ടത്. രാജ്യത്ത് മതേതരെഎക്യം രൂപപ്പെടുത്തുന്നതില്‍ ഭാഗമാകാതെ മാറിനില്‍ക്കുന്ന സി.പി.എം, ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസ്റ്റ് നിലപാടുകളെ ചോദ്യം ചെയ്യുന്നത് കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് മേഖല ചെയര്മാന് കെ.പി ഗഫൂര്‍ അധ്യക്ഷനായി.
എം.പി അബ്ദുസമദ് സമദാനി, എം.എല്‍.എമാരായ പി അബ്ദുല്‍ ഹമീദ്, പാറക്കല്‍ അബ്ദുല്ല, അരിമ്പ്ര മുഹമ്മദ്, കെ.പി സക്കീര്‍, വി.പി അബ്ദുല്‍ ഹമീദ്, റിയാസ് മുക്കോളി, കെ.കെ റഫീഖ്, വീരാന്‍കുട്ടി, പി നിധീഷ്, ലത്തീഫ് കൂട്ടാലുങ്ങല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."