HOME
DETAILS
MAL
തൊഴിലുറപ്പ് വേതനം ലഭ്യമാക്കണം: യൂത്ത് കോണ്‍ഗ്രസ്
backup
April 03 2017 | 20:04 PM
മുതുകുളം : കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അലംഭാവം മൂലമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നവംബര്‍ മാസം മുതല്‍ തൊഴില്‍ ചെയ്ത കൂലി നല്കാന് കഴിയാതെ പോയതെന്ന് യൂത്ത് കോണ്‍ഗ്രസ് ചിങ്ങോലി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
തൊഴിലാളികള്‍ക്ക് ജോലി ചെയ്ത കൂലി ഉടന്‍ നല്‍കിയില്ലെങ്കില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫിസ് ഉപരോധം അടക്കമുള്ള സമരപരിപാടികള്‍ നടത്താനും യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു.
യൂത്ത് കോണ്‍ഗ്രസ് ഹരിപ്പാട് ജനറല്‍ സെക്രട്ടറി ആര്.ബിനുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എ.അജു അധ്യക്ഷനായി. ഹരിപ്പാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി എം.ശങ്കര്‍, സുരേഷ് മുളവന, അനില്കുന്നയില്, അജീര്മുഹമ്മദ്, തോമസ്, കിരണ്‍ കുമാര്‍, ശ്യാംകുമാര്‍, അജിത്ത്, വിജിത, സോമലത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."