കാട്ടാക്കടയില്‍ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു
കാട്ടാക്കട: ജനസ്വാന്തനം ധനസഹായത്തിന് അപേക്ഷിക്കാന്‍ താലൂക്ക് ഓഫിസിലും, മറ്റാവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫിസ്, ട്രഷറി എന്നിവിടങ്ങളിലും മുടിപ്പുര ക്ഷേത്രോത്സവത്തിനും എത്തിയവരുടെ തിരക്ക് കാരണം കാട്ടാക്കടയില്‍ ഇന്നലെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
ഇതിനിടയില്‍ അനധികൃത പാര്‍ക്കിങ്ങും വഴിയോര കച്ചവടവും കൂടി ആയതോടെ ജനത്തിന് നിന്നു തിരിയാന്‍ ഇടമില്ലാതായി.
കാട്ടാക്കട ജങ്ഷന്‍ മുതല്‍ ക്രിസ്ത്യന്‍ കോളജ് വരെയും നെടുമങ്ങാട് റോഡില്‍ കൈതക്കോണം വരെയും ,തിരുവനന്തപുരം റോഡില്‍ പെട്രോള്‍ പമ്പ് വരെയും നെയ്യാറ്റിന്‍കര റോഡില്‍ ക്യാരീസ് പ്ലാസ വരെയും രണ്ടു മണിക്കൂറാളം വാഹനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങിയത്. ഗതാഗത നിയന്ത്രണത്തിന് രണ്ടു ഹോം ഗാര്‍ഡുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒടുവില്‍ യാത്രക്കാരും നാട്ടുകാരില്‍ ചിലരും ഗതാഗത നിയന്ത്രണം ഏറ്റെടുത്തു. രണ്ടു മണിക്കൂറിന് ശേഷമാണ് തിരക്ക് അല്‍പമെങ്കിലും കുറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."