പോരാട്ടം കടുപ്പിച്ച് ബാഴ്‌സ
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ കിരീടപ്പോരാട്ടം കടുപ്പിച്ച് ബാഴ്‌സലോണ. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അഭാവത്തിലും ഗ്രനാഡയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് അവര്‍ തകര്‍ത്തു. ബ്രസീല്‍ താരം നെയ്മര്‍ ബാഴ്‌സയ്ക്കായി 100 ഗോളുകള്‍ തികച്ച മത്സരത്തില്‍ ലൂയിസ് സുവാരസ്, പാക്കോ അല്‍സെസാര്‍, ഇവാന്‍ റാക്കിട്ടിച്ച് എന്നിവരാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. ജെറമി ബോഗയുടെ വകയായിരുന്നു ഗ്രനാഡയുടെ ആശ്വാസ ഗോള്‍. ജയത്തോടെ 66 പോയിന്റുമായി റയലുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറയ്ക്കാനും ടീമിന് സാധിച്ചു.
കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് അലാവസിനെ പരാജയപ്പെടുത്തിയതോടെ ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാതെയാണ് ബാഴ്‌സ കളത്തിലിറങ്ങിയത്. അതുകൊണ്ട് തന്നെ ടീം കടുത്ത സമ്മര്‍ദത്തിലുമായിരുന്നു. ആദ്യ 40 മിനുട്ടില്‍ ഗോളൊന്നും വീഴാത്തതോടെ മെസ്സിയുടെ അഭാവം ടീമിന് കനത്ത തിരിച്ചടിയാവുമെന്ന് ഉറപ്പിച്ചു. തുടക്കത്തില്‍ സുവാരസിന്റെ മികച്ച നീക്കങ്ങള്‍ പലതും ഗ്രനാഡയുടെ ഗോള്‍കീപ്പര്‍ ഒച്ചോവ പരാജയപ്പെടുത്തി. 17ാം മിനുട്ടില്‍ റഫീനയ്ക്ക് പരുക്കേറ്റതോടെ അല്‍സെസാര്‍ കളത്തിലിറങ്ങി.
ഇതിനിടെ നെയ്മര്‍ നല്‍കിയ തകര്‍പ്പനൊരു പാസില്‍ സുവാരസ് ഷോട്ടുതിര്‍ത്തെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങി. റീബൗണ്ടില്‍ നെയ്മര്‍ ലക്ഷ്യം കണ്ടെങ്കില്‍ റഫറി ഓഫ്‌സൈഡ് വിളിച്ചു.തൊട്ടുപിന്നാലെ സുവാരസിന്റെ രണ്ടു മികച്ച മുന്നേറ്റങ്ങളും ഒച്ചോവ സേവ് ചെയ്തു. എന്നാല്‍ ആദ്യ പകുതി അവസാനിക്കാനിരിക്കെ സുവാരസിന് മുന്നില്‍ ഒച്ചോവ കീഴടങ്ങി. 44ാം മിനുട്ടില്‍ ജോര്‍ഡി ആല്‍ബ നല്‍കിയ പാസുമായി മുന്നേറിയ സുവാരസ് മനോഹരമായാരു ചിപ്പ് ഷോട്ടിലൂടെ പന്ത് ലക്ഷ്യത്തിലെത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗ്രനാഡ സ്‌കോര്‍ തുല്യതയിലെത്തിച്ചു. ബോഗയായിരുന്നു സ്‌കോറര്‍. ഗോള്‍ വഴങ്ങിയതോടെ ആക്രമണം കടുപ്പിച്ച ബാഴ്‌സ 64ാം മിനുട്ടില്‍ ലീഡെടുത്തു.
അല്‍സെസാറായിരുന്നു സ്‌കോറര്‍. സുവാരസിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. തിരിച്ചുവരാന്‍ ഗ്രനാഡ ശ്രമിക്കുന്നതിനിടെയാണ് 82ാം മിനുട്ടില്‍ ഉച്ചെ അഗ്‌ബോയ്ക്ക് രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചത്. ഇതോടെ പത്തു പേരായി ടീം ചുരുങ്ങി.
തൊട്ടടുത്ത മിനുട്ടില്‍ ഗോള്‍ നേട്ടി റാക്കിട്ടിച്ച് ബാഴ്‌സയെ ഒരടി കൂടി മുന്നിലെത്തിച്ചു. അധിക സമയത്ത് 100ാം ഗോള്‍ നേടി നെയ്മര്‍ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു. ബാഴ്‌സയ്ക്ക് വേണ്ടി 100 ഗോള്‍ നേടുന്ന മൂന്നാമത്തെ ബ്രസീലിയന്‍ താരമാണ് നെയ്മര്‍.
വമ്പന്‍മാരുടെ
പോരാട്ടം സമനിലയില്‍
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ വമ്പന്‍മാരുടെ പോരാട്ടത്തില്‍ സമനില. നാപ്പോളിയുടെ യുവന്റസും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. സമി ഖെദീര്‍ ഏഴാം മിനുട്ടില്‍ യുവന്റസിനെ മുന്നിലെത്തിച്ചെങ്കിലും മാരക് ഹാംസിക് 60ാം മിനുട്ടില്‍ നാപ്പോളിക്ക് സമനില നേടിക്കൊടുക്കുകയായിരുന്നു.
നീസിന് ജയം
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ നീസിന് ജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ബോര്‍ഡോക്‌സിനെയാണ് പരാജയപ്പെടുത്തിയത്. മരിയോ ബലോട്ടെല്ലി, വലെന്റിന്‍ ഐസെറിക് എന്നിവര്‍ക്ക് നീസിനായി സ്‌കോര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."