സ്ത്രീ ശാക്തീകരണത്തിനായി പദ്ധതികള്‍ നടപ്പാക്കും: വനിതാ ലീഗ്
കരുനാഗപ്പള്ളി: മുസ്ലിം പിന്നാക്ക സ്ത്രീസമൂഹങ്ങളുടെ ശാക്തീകരണത്തിന് വനിതാ ലീഗ് മുഖ്യപങ്കാണ് വഹിക്കുന്നതെന്ന് വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ജുബിന കെ. കമാല്‍. മഹല്ലുകള്‍ തോറും വിവാഹപൂര്‍വ കൗണ്‍സലിങ്, കൈതൊഴില് പരിശീലനം, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മോട്ടിവേഷന്‍ ക്ലാസുകള്‍, നിരാലംബര്‍ക്ക് കൈത്താങ്ങ് തുടങ്ങിയ പദ്ധതികള്‍ വനിതാ ലീഗ് ജില്ലയില്‍ ഉടന്‍ നടപ്പാക്കും. വനിതാ ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ റമദാന് റിലീഫ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വനിതാ ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഹിയാനത്ത് ബീവി അധ്യക്ഷയായി.
ജനറല്‍ സെക്രട്ടറി നസീമ മജീദ്, ട്രഷറര്‍ ബീഗം റഹ്മത്ത്, ഓച്ചിറ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത്തീഫാ ബീവി ടീച്ചര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സാബിറ നാസര്‍, താഹിറ നൗഫല്‍, ഷംന സിദ്ദിക്ക്, റജീന, ജലീല പീടികയില്‍, നജ്മുന്നിസ സംസാരിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടൂര്‍ ബഷീര്‍, ട്രഷറര്‍ യൂനുസ് ചിറ്റുമൂല, സെക്രട്ടറി സിദ്ദീഖ് ഷാ, ഓച്ചിറ പഞ്ചായത്ത് സെക്രട്ടറി രാജുമോന്, ജില്ലാ കമ്മിറ്റി അംഗം മജീദ് മാരാരിത്തോട്ടം, ദമാം കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ആഷിക് തൊടിയൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."