HOME
DETAILS

പൊതുമാപ്പ്; ഔട്ട്പാസ് വിതരണം ഇന്നു മുതല്‍, ഇന്ത്യക്കാര്‍ നാളെ മുതല്‍ മടങ്ങും

  
backup
April 04 2017 | 05:04 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%94%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf

ജിദ്ദ: പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങാന്‍ അപേക്ഷിച്ച ഇന്ത്യക്കരായ 3655 പേരുടെ ഔട്ട് പാസുകള്‍ ഇന്നു മുതല്‍ വിതരണം ചെയ്യും. നാളെ മുതല്‍ ഇവര്‍ മടങ്ങുമെന്നും ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ് അറിയിച്ചു. 

ഇളവ് കാലം ആരംഭിച്ച മാര്‍ച്ച് 29 മുതല്‍ അഞ്ച് ദിവസത്തിനിടയില്‍ റിയാദിലെ എംബസിയിലും ജിദ്ദ കോണ്‍സുലേറ്റിലും എത്തിയ ആകെ അപേക്ഷകളുടെ കണക്കാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമ ലംഘകരായി രാജ്യത്ത് തങ്ങുന്ന എല്ലാ ഇന്ത്യക്കാരും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യം വിട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും കീഴിലായി 21 സേവാ കേന്ദ്രങ്ങളാണ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി തുറന്നിരിക്കുന്നത്. തര്‍ഹീലുകളിലും ലേബര്‍ ഓഫിസുകളിലും വിമാനത്താവളങ്ങളിലും തുറന്ന സേവന കേന്ദ്രങ്ങളില്‍ എംബസി, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും സേവന സന്നദ്ധരായി രംഗത്തുണ്ടാവും.

അതേ സമയം, ഇന്ത്യന്‍ മിഷനെ സമീപിച്ച നിയമലംഘകരില്‍ 67 ശതമാനവും 'ഹുറൂബ്' പ്രശ്‌നത്തില്‍ കുടുങ്ങിയവരാണ്. സ്‌പോണ്‍സര്‍മാരുടെ അടുത്തുനിന്ന് ഒളിച്ചോടിയെന്ന് ജവാസാത്ത് രേഖകളില്‍ ഉള്‍പ്പെട്ടിട്ടുള്ള അനേകം ആളുകള്‍ നാട്ടിലേക്ക് മടങ്ങാന്‍ എക്‌സിറ്റ് നടപടികള്‍ക്കായി കാത്തു നില്‍ക്കുകയാണ്. ഇതുവരെ എത്തിയ മൊത്തം അപേക്ഷകരില്‍ 40 ശതമാനം ഉത്തര്‍പ്രദേശുകാരായ തൊഴിലാളികളാണ്.

രണ്ടാം സ്ഥാനത്ത് തെലങ്കാന സംസ്ഥാനക്കാരാണ് (11 ശതമാനം). തമിഴ്‌നാട് (10), കേരള (ഏഴ്), ആന്ധ്രപ്രദേശ് (അഞ്ച്), ബിഹാര്‍ (അഞ്ച്) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ നില. 'മത്‌ലൂബ്' ഗണത്തില്‍ പെട്ട നിരവധിയാളുകള്‍ വന്നിരുന്നു. ഇത് പൊലിസ് നടപടികളുമായി ബന്ധപ്പെട്ടുള്ള വിഷയമാണ്. ഇത്തരക്കാര്‍ക്ക് ഈ ഇളവ് ബാധകമാകില്ല. ഇക്കാര്യം ആദ്യമേ വ്യക്തമാക്കിയിരുന്നതാണെന്നും അംബാസഡര്‍ അഹ്മദ് ജാവേദ് പറഞ്ഞു.

അതിനിടെ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും വിദൂരഗ്രാമങ്ങളിലും പ്രമുഖ നഗരങ്ങളൊഴികെയുള്ള പട്ടണങ്ങളിലും ആരംഭിച്ച സേവന കേന്ദ്രങ്ങളില്‍ നിയമലംഘകര്‍ ഔട്ട് പാസ് അപേക്ഷ നല്‍കാന്‍ വന്‍ തരിക്കാന്‍ അനുഭവപ്പെടുന്നത്. നിരവധി വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാത്തവരും വര്‍ഷങ്ങളായി ഇഖാമയോ ശമ്പളമോ ലഭിക്കാത്തവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ഓണ്‍ ലൈന്‍ അപേക്ഷയായതിനാല്‍ പലര്‍ക്കും മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നത് പ്രയാസം ഉളവാക്കുന്നു. ഇതിനിടെ തൊഴില്‍ കാര്യാലയത്തില്‍ പോയ ആളുകളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് പറഞ്ഞ് വിട്ടു. ഈ രണ്ട് കേന്ദ്രങ്ങളിലും എത്തുന്നവരില്‍ ഏറെയും ഇന്ത്യക്കാരാണ്. കൂടുതലും ഉത്തരേന്ത്യയില്‍ നിന്നുള്ളവര്‍. വേണ്ടത്ര മാര്‍ഗനിര്‍ദേശങ്ങള്‍ കിട്ടാത്തത് ഇവരെയെല്ലാം പ്രയാസത്തിലാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago