കൃഷിരീതിയിലും പ്രത്യേകത
നാല് മീറ്റര്‍ വീതം വീതിയും നീളവും ആഴവുമുള്ള കൂടുകളാണു സാധാരണയായി കേരളത്തിലെ സാഹചര്യങ്ങളില്‍ കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്.
48 ക്യൂബിക് മീറ്ററാണ് ഇതിന്റെ വ്യാസം. ജലാശയത്തിന്റെ ആഴമനുസരിച്ച് കൂടിന്റെ ആഴത്തിലും മാറ്റം വരാം. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് കൂടുകള്‍ ജലാശയങ്ങളില്‍ സ്ഥാപിക്കുന്നത്. വല, ഡ്രം അടക്കം ഈ വലിപ്പത്തിലുള്ള കൂട് സ്ഥാപിക്കുന്നതിന് ഏകദേശം 45000 മുതല്‍ 50000 രൂപവരെയാണ് ചെലവ്. ഒരു കൂടില്‍ തന്നെ കാളാഞ്ചിയും കരിമീനും ഒരേസമയം തന്നെ വളര്‍ത്താം.
ഒരു കൂടില്‍ ആയിരം വീതം കരിമീന്‍, കാളാഞ്ചി കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. ഈ മീന്‍കുഞ്ഞുങ്ങള്‍ക്ക് പരമാവധി 50000 വരെ ചെലവ് വരും. ആറ് മുതല്‍ എട്ട് മാസം വരെയാണ് കൃഷിയുടെ കാലാവധി. കൃഷി ആരംഭിക്കുന്നതിനു പരമാവധി ഒരു ലക്ഷം രൂപയും തീറ്റക്ക് പരമാവധി 50000 രൂപയും ചെലവ് വരും. കായലുകളില്‍ പ്രകൃതദത്തമായ തീറ്റയും മത്സ്യങ്ങള്‍ക്കു ലഭിക്കുമെന്നതിനാല്‍ തീറ്റയുടെ ചെലവ് ചുരുങ്ങും. ആറ് മാസമാകുമ്പോഴേക്കും കാളാഞ്ചി 800 ഗ്രാം മുതല്‍ ഒന്നേകാല്‍ കിലോ വരെ സാധാരണ നിലയില്‍ വളര്‍ച്ച നേടും.
90 ശതമാനം അതിജീവന നിരക്കില്‍ ഒരു കൂടില്‍ നിന്ന് ഏറ്റവും ചുരുങ്ങിയത് 600 കിലോഗ്രാം കാളാഞ്ചിയും 250 കിലോഗ്രാം കരിമീനും ലഭിക്കും. പൂര്‍ണമായും ജൈവകൃഷിയായതിനാല്‍ കാളാഞ്ചി കിലോഗ്രാമിന് 650 രൂപയും കരിമീനിന് സാധാരണയില്‍ 550 രൂപയും വിപണിയില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."