'പ്രഥമസ്ഥാനം അമേരിക്കക്കാര്‍ക്ക്' - എച്ച്1ബി വിസ നിബന്ധനകള്‍ കര്‍ശനമാക്കി ട്രംപ്
വാഷിങ്ടണ്‍: കുടിയേറ്റ പരിഷ്‌കരണങ്ങളുടെ ഭാഗമായി വിദേശ ഐടി പ്രഫഷണലുകള്‍ക്ക് എച്ച്1ബി വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി അമേരിക്ക. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാക്കുള്ള റിക്രൂട്ടിങ് മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കി കൊണ്ട് യുഎസ് സിറ്റിസന്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസ് ഉത്തരവിറക്കി.
അമേരിക്കക്കാരെ ഒഴിവാക്കി വിദേശീയര്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനികള്‍ക്ക് കര്‍ശന താക്കീതും നല്‍കി. അതി വിദഗ്ദരാണെന്ന് തെളിയിക്കുന്ന വിദേശ പ്രൊഫഷണലുകള്‍ക്കു മാത്രമേ വിസ അനുവദിക്കൂ എന്നും മാനദണ്ഡത്തില്‍ പറയുന്നു. ഇതും യോഗ്യതയുള്ളവര്‍ യു.എസില്‍ കുറവാണെങ്കില്‍ മാത്രമേ പാടുള്ളു.
2018ലെ എച്ച്1ബി വിസാ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയം അടുത്തിരിക്കെയാണ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചിരിക്കുന്നത്.
പ്രതിവര്‍ഷം 85,000ത്തോളം എച്ച്1ബി വിസകളാണ് അമേരിക്ക നല്‍കാറുള്ളത്. ഇതില്‍ 20,000 വിസകള്‍ യുഎസ് സര്‍വകലാശാലകളില്‍ നിന്നും മാസ്റ്റേഴ്‌സ് ഡിഗ്രി നേടുന്നവര്‍ക്കായി നീക്കിവെച്ചിരിക്കുന്നു.
2013ലെ കണക്കനുസരിച്ച് എച്ച്1 ബി വിസയില്‍ 4,60,000 പേരാണ് യു.എസില്‍ കഴിയുന്നത്.
ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു എച്ച്1 ബി വിസ നിയന്ത്രണം. യു.എസ് പൗരന്‍മാരുടെ ചെലവില്‍ വിദേശീയരെ സഹായിക്കന്ന പരിപാടിയാണിതെന്നാണ് ട്രംപിന്റെ പക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."