കെവിന്‍ വധം: ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ നോട്ടിസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി : ദുരഭിമാന കൊലക്കേസില്‍ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പൊലിസുകാര്‍ക്ക് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം.
കൊലപാതകക്കേസിലെ പ്രതികള്‍ക്ക് കോടതി, കേസ് ഡയറി പോലും പരിശോധിക്കാതെ ജാമ്യം നല്‍കിയത് നിയമപരമല്ലെന്ന് ഹരജിയില്‍ പറയുന്നു.
തെന്മല സ്വദേശിനിയായ നീനുവിനെ വിവാഹം കഴിച്ചതിന് സഹോദരന്‍ ഷാനുവും കൂട്ടരും ചേര്‍ന്ന് കെവിനെ കൊലപ്പെടുത്തിയ സംഭവം ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ ഷാനുവിനേയും കൂട്ടരേയും പട്രോളിംഗിനിടെ പൊലിസ് പിടികൂടിയിരുന്നു.
തങ്ങളെ വിട്ടയക്കാന്‍ 2000 രൂപ കൈക്കൂലിയായി പൊലിസ് ഉദ്യോഗസ്ഥര്‍ വാങ്ങിയെന്ന് പിന്നീട് ചോദ്യം ചെയ്തപ്പോള്‍ ഷാനു വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബിജുവിനേയും അജയകുമാറിനേയും മേയ് 31 ന് അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇവര്‍ നല്‍കിയ ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള റിപ്പോര്‍ട്ടും ഇവരെ കസ്റ്റഡിയില്‍ വിട്ടു കിട്ടാനുള്ള അപേക്ഷയും അന്വേഷണ ഉദ്യോഗസ്ഥനായ ചങ്ങനാശേരി ഡി.വൈ.എസ്.പി കോടതിയില്‍ നല്‍കിയെങ്കിലും ജൂണ്‍ രണ്ടിന് കസ്റ്റഡി അപേക്ഷ തള്ളിയ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു.
പ്രതികള്‍ വാങ്ങിയ പണം കണ്ടെത്താനോ സാക്ഷികളെ ചോദ്യം ചെയ്യാനോ അവസരം പൊലിസിന് ലഭിച്ചില്ലെന്നും ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ജാമ്യം റദ്ദാക്കാന്‍ ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."