സ്മൃതി ഇറാനി എം.കെ സാനുവിനെ സന്ദര്‍ശിച്ചു
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ രാജ്യത്തെ പ്രമുഖരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ടെക്‌സ്റ്റൈല്‍ വകുപ്പു മന്ത്രി സ്മൃതി ഇറാനി എഴുത്തുകാരനും വിമര്‍ശകനുമായ പ്രൊഫ. എം.കെ സാനുവിനെ സന്ദര്‍ശിച്ചു.
കൊച്ചിയിലെ വീട്ടിലെത്തിയാണ് അവര്‍ എം.കെ.സാനുവിനെ കണ്ടത്. ഭരണനേട്ടങ്ങളും വികസനപ്രവര്‍ത്തനങ്ങളും വിവരിക്കുന്ന ലഘുലേഖകളും മന്ത്രി അദ്ദേഹത്തിന് കൈമാറി. അവ വായിക്കണമെന്നും അതില്‍ നല്ല അംശങ്ങളുണ്ടെങ്കില്‍ അനുകൂലമായി പ്രതികരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രൊഫ. എം.കെ. സാനു പറഞ്ഞു.
ലഘുലേഘകള്‍ വായിക്കാമെന്നും നല്ലതിനോട് അനുകൂലമായി പ്രതികരിക്കേണ്ടത് ഒരു പൗരന്റെ ചുമതലയാണെന്നും മന്ത്രിക്ക് മറുപടി നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്മൃതി ഇറാനിയുടേത് രാഷ്ട്രീയ സന്ദര്‍ശനമല്ലെന്ന് അവര്‍ക്കൊപ്പം സന്ദര്‍ശനത്തിനെത്തിയ വി.മുരളീധരന്‍ എം.പി. പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."