ഷൈക്ക് അഹമ്മദ് ഹാജി അനുസ്മരണ സമ്മേളനം നടത്തി
തച്ചനാട്ടുകര: ജനസേവനത്തിനായി വിശാലമായ മേഖലയെ അടയാളപ്പെടുത്തുകയും അതുവഴി ഗ്രാമീണ ജനതയുടെ വികസന സ്വപ്നങ്ങള്‍ക്ക് സാഫല്യം നല്‍കാനും അവരുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങാനും കഴിഞ്ഞ ഉന്നത വ്യക്തിത്വമായിരുന്നു നാലകത്ത് ഷൈക്ക് അഹമ്മദ് ഹാജിയെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. കൊമ്പം പൗരാവലിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഷൈക്ക് അഹമ്മദ് ഹാജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.മുഹമ്മദ് ഇല്യാസ് അധ്യക്ഷനായി. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്‌ബേബി,എന്‍.ഹംസ, പി.അഹമ്മദ് അഷറഫ്, ് കെ.എന്‍.സുശീല, അഡ്വ.ടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കര്‍,ഡോ.ജ്ഞാനദാസ് ,മന്നയത്ത് യൂസഫ്ഹാജി ,പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ ,പാറശ്ശേരി ഹസ്സന്‍, ബി.മനോജ് ,പഞ്ചായത്ത് മെമ്പര്‍ അക്കര ഹമീദ് ,കെ.കെ.വിനോദ് കുമാര്‍ , കെ.ഹസ്സന്‍ ,ഖാസി മായിന്‍ ഫൈസി,പി.രാധാകൃഷ്ണന്‍ ,ഡോ.പി.എം.ദിനേശന്‍,ജോളി ജോസഫ്,പി.മുരളീധരന്‍,പി.ടി.സിദ്ദീഖ് ,എ.അസൈനാര്‍, ,എന്‍.പി.ഷറഫുദ്ദീന്‍,എന്‍ മുഹമ്മദലി,ഹമീദ് കൊമ്പത്ത് ,അക്കര മുഹമ്മദ്, എന്‍.ഹൈദര്‍ഹാജി,കോഴിശ്ശേരി അബ്ദുള്ള, സി.ടി.ഹൈദരലി സംസാരിച്ചു.അഡ്വ.നാസര്‍ കൊമ്പത്ത് സ്വാഗതവും സമദ് നാലകത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."