HOME
DETAILS

ബഗ്ദാദിലെ ചാവേര്‍ സ്‌ഫോടനം; മരണം 213 ആയി

  
backup
July 05 2016 | 03:07 AM

%e0%b4%ac%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a6%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b4%be%e0%b4%b5%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b%e0%b4%9f


ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 213 ആയി. ഇറാഖ് ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തെ തുടര്‍ന്നു രാജ്യത്തു മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ 225ലേറെ പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ബഗ്ദാദിലെ കരാദ ജില്ലയില്‍ പെരുന്നാളിനോടനുബന്ധിച്ചു നടന്ന ഷോപ്പിങ്ങും തിരക്കും ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം നടന്നത്.
സ്‌ഫോടകവസ്തുക്കള്‍ നിറച്ച ലോറി ജനമധ്യത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 2007നു ശേഷം ഇറാഖിലുണ്ടായ ഏറ്റവും വലിയതും നാശനഷ്ടങ്ങളുണ്ടാക്കിയതുമായ സ്‌ഫോടനമാണിത്.
സ്‌ഫോടനത്തില്‍ ഒട്ടേറെ കുടുംബങ്ങളിലെ എല്ലാ അംഗങ്ങളും കൊല്ലപ്പെട്ടു. പലര്‍ക്കും മാരകമായി പൊള്ളലേറ്റു. സംഭവം നടന്നു മണിക്കൂറുകള്‍ക്കകം ഇവിടം സന്ദര്‍ശിച്ച ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍അല്‍ അബാദി, രോഷാകുലനായാണ് അക്രമത്തോടു പ്രതികരിച്ചത്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.
ബഗ്ദാദില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനമാണുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഇരുപതിലേറെ പേര്‍ കുട്ടികളാണ്.
മരിച്ചവരില്‍ നിരവധിപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധത്തിലാണെന്ന് ഇറാഖ് ഹെല്‍ത്ത് ഡയറക്ടറേറ്റ് അറിയിച്ചു. മധ്യബഗ്ദാദിലെ കരാദ ജില്ലയിലെ ശിഈ വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തായിരുന്നു ആക്രമണം.
ഫല്ലുജയുള്‍പ്പെടെയുള്ള ഐ.എസ് കേന്ദ്രങ്ങള്‍ ഇറാഖിസേന മോചിപ്പിച്ചു കൃത്യം ഒരാഴ്ചയ്ക്കു ശേഷമാണ് സ്‌ഫോടനമുണ്ടായതെന്നതു ശ്രദ്ധേയമാണ്.
അതേസമയം, ആക്രമണത്തില്‍ ഇരുനൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago