മലയാളത്തിലുള്ള 'വാമോസ് ലിയോ' പങ്കുവച്ച് മെസ്സിയും
പൊന്നാനി: മലയാളികളുടെ അര്‍ജന്റീനയോടുള്ള ഇഷ്ടം പങ്കുവച്ച് സാക്ഷാല്‍ മെസ്സിയും. അങ്ങാടികളിലും കവലകളിലുമെല്ലാം ലോകകപ്പ് പ്രമാണിച്ച് താരമാണ് ലയണല്‍ മെസ്സി. എന്നാല്‍ മലയാളികളുടെ ഈ മെസ്സി പ്രേമം താരം ഒരിക്കലെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ.
ഉണ്ടെന്ന് തന്നെയാണ് ഈ സംഭവങ്ങള്‍ തെളിക്കുന്നത്. മലപ്പുറത്തിന്റെ 'വാമോസ് ലിയോ' വീഡിയോ മെസ്സി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ലോകം മുഴുവനുളള അര്‍ജന്റീന പ്രേമികള്‍ ടീമിനെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോയിലാണ് മലയാളികളുടെ ഫുട്‌ബോള്‍ പ്രേമവും ഉള്‍പ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അര്‍ജന്റീന ടീമിന് ആവേശവും പകര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ 'വാമോസ് അര്‍ജന്റീന', 'വാമോസ് ലിയോ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിനിടയിലാണ് മലയാളത്തിലുള്ള ആശംസകളും ഉള്‍പ്പെടുത്തിയത്. മലപ്പുറം എടവണ്ണ സ്വദേശികളായ അറയ്ക്കല്‍ ഷജീഹ്, ഹാസിഫ് എടപ്പാള്‍, ഷബീബ് മൊറയൂര്‍, ഷരീഫ് ഫറൂഖ്, ആദിഷ് എന്നിവര്‍ ഫേസ്ബുക്കിലിട്ടത്. ഇതാണ് മെസ്സിയും ഷെയര്‍ ചെയ്തത്.
മെസിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവര്‍ വീഡിയോ ഫേസ്ബുക്ക് വഴി പങ്കുവച്ചു. ഇവര്‍ ചിത്രീകരിച്ച മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ട ശേഷം ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്. മെസ്സി വീഡിയോ പങ്കുവച്ചതിന്റെ സന്തോഷത്തിലാണ് അഞ്ച് ചെറുപ്പക്കാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."