അന്ധകാരനഴി അഴിമുഖത്ത് വ്യാപകമായി മണല്‍ കടത്തുന്നു
തുറവൂര്‍: പട്ടണക്കാട് പഞ്ചായത്തിലെ അന്ധകാരനഴി അഴിമുഖത്ത് നിന്ന് വ്യാപകമായി മണല്‍ കടത്തുന്നതായി ആക്ഷേപം.
ഇതോടെ മണല്‍ ലോബിയും പ്രദേശവാസികളും തമ്മില്‍ മണല്‍ കടത്തുന്നതിനെച്ചൊല്ലി തര്‍ക്കവും ഉടലെടുത്തിരിക്കുകയാണ്. വന്‍ തോതിലുള്ള മണല്‍വാരല്‍ തീരത്തിന്റെ നാശത്തിന് കാരണമാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
മുറ്റത്തെ വെള്ളക്കെട്ട് ഒഴിവാക്കാനെന്ന വ്യാജേനയാണ് വള്ളങ്ങളില്‍ മണല്‍ കോരി കൊണ്ടു പോകുന്നതെന്ന് പറയുന്നു. ഇത് ഇടതോടുകള്‍ വഴി റോഡുകളിലെത്തിക്കുന്നു.
അവിടെനിന്നും രാത്രികാലങ്ങളില്‍ ലോറിയില്‍ കയറ്റിക്കൊണ്ടു പോകുന്നു. ഒരോ വര്‍ഷവും ആയിരക്കണക്കിന് ലോറി മണലാണ് ഇവിടെ നിന്നും കടത്തുന്നത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചാണ് മണല്‍ കടത്തുന്നത്.
ഇതിന് പിന്നില്‍ വന്‍ ലോബികള്‍ പ്രവര്‍ത്തിക്കുന്നതായും ഇവര്‍ പറയുന്നു. അഴിമുഖത്തെ മണല്‍ കാലങ്ങളായി വള്ളത്തൊഴിലാളികളാണ് കൊണ്ടുപോകുന്നത്.
ഇത് താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സമീപ ഗ്രാമങ്ങളില്‍ തുശ്ചമായ പണത്തിനാണ് വിറ്റുവരുന്നത്. റവന്യു വകുപ്പ് പോലും അംഗീകരിച്ചിട്ടുള്ള കാര്യമാണിത്.
നൂറുക്കണക്കിന് കുടുംബങ്ങള്‍ മണല്‍ വാരിവിറ്റ് ജീവിക്കുന്നുണ്ട്. ഇത് ഇല്ലാതാക്കാനുള്ള ചിലരുടെ നീക്കമാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് മണല്‍വാരല്‍ തൊഴിലാളികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."