HOME
DETAILS
MAL
കര്‍ശന നടപടി വേണമെന്ന് ചെന്നിത്തല
backup
April 04 2017 | 20:04 PM
തൊടുപുഴ: ന്യൂമാന്‍ കോളജില്‍ പൊലിസ് കാവലില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സംഭവം അറിഞ്ഞയുടന്‍ പ്രതിപക്ഷ നേതാവ് മാനേജര്‍ ഫാ. ജോര്‍ജ് ഒലിയപ്പുറം , പ്രിന്‍സിപ്പല്‍ ഫാ .വിന്‍സെന്റ് നെടുംങ്കാട്ട് എന്നിവരുമായി ഫോണില്‍ വിവരങ്ങള്‍ തിരക്കി .
തുടര്‍ന്ന് ജില്ലാ പൊലിസ് ചീഫിനെ വിളിച്ചു കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അക്രമം നടത്തുവാന്‍ പൊലിസിന്റെ മൗനാനുവാദം ഉണ്ടോ എന്ന കാര്യത്തിലും അന്വേഷണം വേണം. പൊലിസിന് വീഴ്ചയുണ്ടായോ എന്നും അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."