ഐ.ടി നയം: ടെക്‌നോപാര്‍ക്കില്‍ ചര്‍ച്ച സംഘടിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന ഐ.ടി വകുപ്പിന്റെ നയരൂപീകരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് രേഖയെക്കുറിച്ച് ടെക്‌നോപാര്‍ക്കില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ഐ.ടി സെക്രട്ടറി ശിവശങ്കര്‍, ടെക്‌നോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഋഷികേശ് നായര്‍ വിവിധ കമ്പനി മേധാവികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഈ മാസമവസാനം പുറത്തിറങ്ങുന്ന ഐ.ടി പോളിസിയില്‍ കമ്പനികളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ച സംഘടിപ്പിച്ചത്.
തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട്ട് സൈബര്‍ പാര്‍ക്ക് തുടങ്ങിയ പ്രധാന ഐ.ടി പാര്‍ക്കുകള്‍ കേരള ഐ.ടി എന്ന ഒറ്റ ബ്രാന്‍ഡില്‍ കൊണ്ടുവന്ന് പുതിയതായി ഭൂമി ഏറ്റെടുക്കുക, ഏക ജാലക സംവിധാനം കാര്യക്ഷമമാക്കുക സംസ്ഥാനത്ത് ഐ.ടി, എന്‍ജിനീയറിംഗ് വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ മെച്ചപ്പെടാനുള്ള സിലബസ് പരിഷ്‌കരണം, ഫാബ് ലാബുകള്‍, ഫ്യൂച്ചര്‍ ലാബുകള്‍ തുടങ്ങിയവയുടെ കൂടുതലായി ഉണ്ടാവേണ്ടതിന്റെ ആവശ്യം തുടങ്ങിയവ ചര്‍ച്ചയില്‍ വിഷയമായി.
ടെണ്ടര്‍ ഒഴിവാക്കി കേരളത്തിലെ ഐ.ടി കമ്പനികള്‍ക്ക് സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നു ടെക്‌നോപാര്‍ക്ക് കമ്പനികളുടെ സംഘടനയായ ജി.ടെക് ആവശ്യപ്പെട്ടു.
മുന്‍ ജി ടെക് സെക്രട്ടറി അനൂപ് അംബിക മോഡറേറ്ററായിരുന്ന ചര്‍ച്ചയില്‍ ജി ടെക്കിന്റെ സെക്രട്ടറി വിജയകുമാര്‍, ചീഫ് എക്‌സിക്യൂട്ടീവ് രഞ്ജിത്ത് രാമാനുജം, ഐ.സി.ടി അക്കാഡമര്‍ സി.ഇ.ഒ സന്തോഷ്
കുറുപ്പ്, കേരള സ്റ്റാര്‍ട്ട് അപ്മിഷന്‍ ഡയറക്ടര്‍ ജയശങ്കര്‍ പ്രസാദ്, ഇനാപ്പ് ഡയറക്ടര്‍ സതീഷ് ബാബു, ഇന്‍ഫോസിസ്, യു.എസ്.ടി ഗ്ലോബല്‍, ഡിപ്ലസ് എച്ച്, ആര്‍.പി ഇന്‍ഫോടെക്, എന്‍ഫിന്‍ തുടങ്ങിയ നാല്‍പതോളം കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."