മണ്ണ് കടത്ത് വ്യാപകം: പ്രതിരോധത്തിനൊരുങ്ങി നാട്ടുകാര്‍
എടപ്പാള്‍: മണ്ണ് കടത്ത് വ്യാപകമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കി. എടപ്പാള്‍ മാണൂര്‍ മേഖലയിലാണ് രാപ്പകല്‍ വ്യത്യാസമില്ലാതെ മണ്ണെടുപ്പ് വ്യാപകമായത്.
റോഡ് നിര്‍മാണത്തിന്റെ മറവിലാണ് മണ്ണെടുപ്പ് നടക്കുന്നതെങ്കിലും ഈ മണ്ണ് മേഖലയിലെ വയലുകള്‍ നികത്താനാണ് ഉപയോഗിക്കുന്നതെന്നും അനുവദിച്ചതില്‍ കൂടുതല്‍ മണ്ണാണ് ഇവിടെ നിന്നും കയറ്റി പോകുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. മണ്ണെടുപ്പ് തുടര്‍ന്നിട്ടും പരിശോധന നടത്താനോ നടപടിയെടുക്കാനോ അധികൃതര്‍ തയാറായിട്ടില്ല.
അനധികൃതമായ മണ്ണെടുപ്പിനെ തുടര്‍ന്ന് മേഖലയിലെ കുന്നുകളെല്ലാം അപ്രത്യക്ഷമായി കഴിഞ്ഞു. അവശേഷിക്കുന്ന കുന്നുകളാണ് ഇപ്പോള്‍ ഇടിച്ച് നിരത്തിക്കൊണ്ടണ്ടിരിക്കുന്നത്. മാണൂരിലെ രിഫായി കുന്നുകളാണ് ഇപ്പോള്‍ നിരത്തി കൊണ്ടണ്ടിരിക്കുന്നത്. ഒരു കാലത്ത് ശുദ്ധജല ലഭ്യതയില്‍ മുന്നിലായിരുന്ന മേഖല കുന്നുകള്‍ അപ്രത്യക്ഷമായതിനെ തുടര്‍ന്ന് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ്. പ്രദേശത്ത് ജനകീയ പ്രതിരോധം ശക്തമായതിനെ തുടര്‍ന്ന് മണ്ണെടുപ്പ് നിലച്ചിരുന്നതാണ്. ഇതാണ് കൂടുതല്‍ ശക്തമായി ഇപ്പോള്‍ തിരിച്ചെത്തിരിക്കുന്നത്. രാത്രിയും പകലും മണ്ണെടുപ്പ് നടക്കുന്നതാതും അധികൃതര്‍ അവഗണിക്കുന്നതായും ഈ നില തുടരുകയാണെങ്കില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."