അഞ്ചാണ്ടുകളായി ഇര്ഷാദിയയില് നോമ്പുതുറയ്ക്ക് സ്വന്തമായി കൃഷിചെയ്ത മുന്തിരി
കൊല്ലൂര്‍വിള: പള്ളിമുക്ക് ഇര്‍ഷാദിയ ഹുജ്ജാജ് ആന്റ് ഇര്‍ഷാദിയ യത്തീംഖാനയില്‍ അഞ്ചു വര്‍ഷമായി നോമ്പു തുറയ്ക്ക് വിളമ്പുന്നത് അവിടെ തന്നെ കൃഷി ചെയ്യുന്ന മുന്തിരി. വിശുദ്ധ റമദാന് മാസത്തില്‍ കാര്‍ഷിക വൃത്തിയുടെ മഹത്വം പകരുകയാണ് ഇര്‍ഷാദിയാ യത്തീംഖാനയിലെ അന്തേവാസികള്‍.
റമദാന് മാസം ഇവിടെ മുന്തിരി വിളയുന്ന മാസം കൂടിയാണ്. നോമ്പുകാലത്ത് ഇവിടത്തെ മുന്തിരി വള്ളികളില്‍ മുന്തിരിക്കുലകള്‍ നിറയുന്നത് പതിവാണ്. യത്തീംഖാന കെട്ടിടത്തിനുള്ളിലെ തുറസായ സ്ഥലത്താണ് മുന്തിരി കൃഷി. ഈ മുറ്റമാകെ മുന്തിരിവള്ളികള്‍ തളിര്‍ത്ത് നില്‍ക്കുന്നത് കണ്ണിന് കുളിര്മയേകുന്ന കാഴ്ചയാണ്. രാസവളപ്രയാഗമോ പ്രത്യേക വളപ്രയോഗമോ നടത്താതെ തികച്ചു ജൈവീകമായ കൃഷി രീതിയിലൂടെയാണ് മുന്തിരികള്‍ വിളയിച്ചെടുക്കുന്നത്.
യത്തീംഖാനയിലെ അധ്യാപകനായ ഷാജഹാന് അമാനി ആശ്രാമത്തു നടന്ന സസ്യ പ്രദര്‍ശന മേളയില്‍ നിന്ന് വാങ്ങിയ മുന്തിരി തൈയാണ് ഇര്ഷാദിയയില് കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി റമദാന് മാസത്തില്‍ മുന്തിരി നല്‍കുന്നത്. യത്തീംഖാനയിലെ അധ്യാപകരും കുട്ടികളും ഭരണസമിതിയംഗങ്ങളും സദാസമയവും പരിപാലത്തിനായുണ്ട്. നോമ്പുകാലം തീരുംവരെ ഇവിടെ നിന്ന് മുന്തിരി ലഭിക്കാറുണ്ട്. തങ്ങള്‍ സ്വന്തമായി കൃഷി ചെയ്ത് പരിപാലിച്ച മുന്തിരി നോമ്പുതുറ വിഭവമായി ലഭിക്കുന്നതിന് ഒരും പ്രത്യേക സന്തോഷമുണ്ടെന്നാണ് അധ്യാപകരും വിദ്യാര്‍ഥികളും പറയുന്നത്. ഈ സന്തോഷം വരും റമദാനിലും പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."