പ്ലസ്ടു മൂല്യനിര്‍ണയം ജില്ലയില്‍ പലയിടത്തും തോന്നുംപടി
മലപ്പുറം: പ്ലസ്ടു മൂല്യനിര്‍ണയത്തിന് കൃത്യമായ മാര്‍ഗ നിര്‍ദേശം ലഭിക്കാത്തതിനാല്‍ ജില്ലയിലെ ഉത്തരക്കടലാസ് പരിശോധന തോന്നുംപടി. ഉത്തര സൂചിക്കു പുറമേ അധ്യാപകര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക് നിവാരണം കണ്ടെത്താന്‍ സംവിധാനം ഇല്ലാത്തതാണ് ജില്ലയിലെ പ്ലസ്ടു മൂല്യനിര്‍ണയം തോന്നുംപടി ആക്കിയിരിക്കുന്നത്. സ്‌കീം ഫൈനലൈസേഷന്‍ ക്യാംപുകളില്‍ പങ്കെടുത്ത അധ്യാപകരാണ് ക്യാംപുകളില്‍ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട അധിക നിര്‍ദേശങ്ങള്‍ നല്‍കാറുള്ളത്.
ഇത്തരത്തില്‍ ക്യാംപുകളില്‍ പങ്കെടുത്ത് പരിശീലനം നേടിയ അധ്യാപകരില്ലാത്തതാണ് പല കേന്ദ്രങ്ങളിലും മൂല്യനിര്‍ണയം തോന്നുംപടിയാക്കിയിരിക്കുന്നത്. ജില്ലയിലെ ആറിടങ്ങളിലാണ് ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടക്കുന്നത്. അന്യജില്ലകളില്‍ നിന്നുള്ള ഉത്തരക്കടലാസുകളാണ് ജില്ലയില്‍ മൂല്യനിര്‍ണയത്തിനെത്തുക.
ഇതില്‍ മലപ്പുറം ബോയ്‌സ് സ്‌കൂളില്‍ പ്ലസ്ടു ഗണിത ശാസ്ത്രത്തിന്റെ ഉത്തരക്കടലാസുകള്‍ ആണ് മൂല്യനിര്‍ണയം ചെയ്യുന്നത്. നൂറുകണക്കിന് അധ്യാപകര്‍ ഇവിടെ മൂല്യനിര്‍ണയം നടത്തുന്നുണ്ടെങ്കിലും ഇതില്‍ ഒരാള്‍ പോലും സ്‌കീം ഫൈനലൈസേഷന്‍ ക്യാംപില്‍ പങ്കെടുത്തിട്ടില്ലെന്നാണ് വിവരം. സ്‌കീം ഫൈനലൈസേഷന്‍ ക്യാംപില്‍ പങ്കെടുത്ത അധ്യാപകരാണ് മറ്റുള്ള അധ്യാപകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാറുള്ളത്.
കൃത്യമായ വിവരം ലഭിക്കാത്തതിനാല്‍ സ്‌കീം ഫൈനലൈസേഷന്‍ ക്യാംപില്‍ പങ്കെടുത്ത സമീപ ജില്ലകളിലെ അധ്യാപകരുമായി ബന്ധപ്പെട്ടും ഇവിടെയുള്ള അധ്യാപകര്‍തന്നെ കൂട്ടമായിരുന്നുമാണ് തീരുമാനം എടുക്കുന്നത്. പ്ലസ്ടു ഗണിതശാസ്ത്രത്തിലെ പത്താമത്തെ ചോദ്യം പാഠഭാഗത്തിനു പുറത്തുനിന്നായിരുന്നു. ഉത്തരം എഴുതാന്‍ ശ്രമിച്ചവര്‍ക്കെല്ലാം അഞ്ചുമാര്‍ക്ക് നല്‍കാമെന്നു പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ചുള്ള വ്യക്തമായ നിര്‍ദേശം ഗണിതവുമായി ബന്ധപ്പെട്ട സ്‌കീം ഫൈനലൈസേഷന്‍ ക്യാംപില്‍ നിന്നാണ് നല്‍കിയിരുന്നത്. 13ാം നമ്പര്‍ ചോദ്യത്തിലും സമാനമായ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്.
കാഠിന്യമുള്ള ചോദ്യങ്ങള്‍ക്ക് ഏതു തരത്തില്‍ മാര്‍ക്ക് നല്‍കാമെന്ന നിര്‍ദേശവും ഇത്തരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ലഭിച്ചിട്ടില്ല. ഒരേ വിഷയം ജില്ലയിലെ പലസ്ഥലങ്ങളിലായി മൂല്യനിര്‍ണയം നടക്കുന്നുണ്ട്. ഇത്തരം വിഷയങ്ങള്‍ക്ക് ജില്ലയിലെ ഒരാള്‍മാത്രമേ സ്‌കീം ഫൈനലൈസേഷനില്‍ പങ്കെടുത്തിട്ടുള്ളു എന്നതിനാല്‍ മറ്റിടങ്ങളില്‍ മൂല്യനിര്‍ണം തോന്നുംപടിയാണ്. ഒരോ സ്ഥലങ്ങളിലും പല രീതിയില്‍ മൂല്യനിര്‍ണയം നടക്കുന്നത് പരീക്ഷാ ഫലത്തെ ബാധിക്കും. അതേസമയം പ്രശ്‌നം സംബന്ധിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് റീജിയനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രഭാതത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."