HOME
DETAILS
MAL
ടി.ഡി.എഫ് ധര്‍ണ നടത്തി
backup
April 04 2017 | 21:04 PM
നിലമ്പൂര്‍: കെ.എസ്.ആര്.ടി.സി നിലമ്പൂര്‍ ഡിപ്പോയിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത എ.ടി.ഒയുടെ നിലപാടില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനയായ ടി.ഡി.എഫ്(ഐ.എന്‍.ടി.യു.സി) എ.ടി.ഒ ഓഫിസിനു മുന്പില് ധര്‍ണ നടത്തി.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ടി.ഡി.എഫ് യൂനിറ്റ് പ്രസിഡന്റും മെക്കാനിക്കുമായ കെ.പി സുകുമാരനടക്കം മൂന്നുപേരെ എ.ടി.ഒ കെ.പി രാധാകൃഷ്ണന് സസ്പെന്റ് ചെയ്തതെന്ന് ആരോപിച്ചായിരുന്നു സമരം.
കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പാലോളി മെഹബൂബ് ഉദ്ഘാടനം ചെയ്തു. സംഘടനയില്പെട്ട ഏഴു പേരെയാണ് പലപ്രാവശ്യമായി സസ്പെന്റ് ചെയ്തിട്ടുള്ളത്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിന് ടി.ഡി.എഫ് നേതൃത്വം നല്‍കുമെന്ന് ജില്ലാ സെക്രട്ടറി പി.കെ സുരേന്ദ്രന് പറഞ്ഞു. ഇ.ടി ഗംഗാധരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."