പൊതുപരീക്ഷയുടെ വിശ്വാസ്യത നേടിയെടുക്കാന്‍ നടപടി വേണം: സെറ്റ്കോ
മഞ്ചേരി: എസ്.എസ്.എല്‍.സി ,പ്ലസ്ടു പരീക്ഷകള്‍ ഉള്‍പ്പെടുന്ന പൊതുപരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സെറ്റ്ക്കോ പുല്‍പ്പറ്റ പഞ്ചായത്ത് കണ്വന്ഷന് ആവശ്യപ്പെട്ടു. പരീക്ഷകള്‍ റദ്ദാക്കുക വഴി ലക്ഷകണക്കിനു വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ആശയകുഴപ്പത്തിലാക്കിയവരെ മാതൃകപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മുന്‍കാലങ്ങളില്‍ ചെറിയ അപാകതകളുടെ പേരില്‍ കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍ നശിപ്പിക്കുന്ന സമീപനമാണ് ചിലകേന്ദ്രങ്ങള്‍ സ്വീകരിച്ചിരുന്നതെന്നും യോഗം കുറ്റപ്പെടുത്തി. എസ്.ഇ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
ഒ.പി സ്വാദിഖലി മാസ്റ്റര്‍ അധ്യക്ഷനായി. സെറ്റ്കോ പുല്‍പ്പറ്റ പഞ്ചായത്ത് ഭാരവാഹികളായി എകെ. കബീര്‍മാസ്റ്റര്‍ (ചെയര്മാന്), എം.സി അബ്ദുല്‍അലി മാസ്റ്റര്‍ (ജനറല്‍ കണ്‍വീനര്‍), മൊയ്തീന്‍കുട്ടി ബംഗാളത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുറഹ്മാന് പുല്‍പ്പറ്റ, ബാവ വിസപ്പടി, റിയാസ് പുല്‍പ്പറ്റ, കബീര്‍മാസ്റ്റര്‍, ഒ.പി കുഞ്ഞാലന്‍കുട്ടി, ഇ.പി മുഹ്സിന്, മൊയ്തീന്‍കുട്ടി ബംഗാളത്ത്, എം.സി അബ്ദുല്‍ അലിമാസ്റ്റര്‍, എസ് അദ്നാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."