ദാറുല്‍ ഇഹ്‌സാന്‍ വാര്‍ഷിക സമ്മേളനം സമാപിച്ചു
കാളികാവ്: പരിയങ്ങാട് ദാറുല്‍ ഇഹ്‌സാന്‍ അഞ്ചാം വാര്‍ഷിക സമ്മേളനം സമാപിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന വാര്‍ഷിക പരിപാടിയുടെ സമാപന സമ്മേളനം പുത്തനഴി മൊയ്തീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഒളവണ്ണ അബൂബക്കര്‍ ദാരിമി പ്രാര്‍ഥനാ സദസിന് നേതൃത്വം നല്‍കി.
സമസ്ത ജില്ലാ സെക്രട്ടറി പി കുഞ്ഞാണി മുസ്‌ലിയാര്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഒ കുട്ടി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഖാലിദ് മസ്റ്റര്‍, പി സൈതാലി മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, സുലൈമാന്‍ ഫൈസി മാളിയേക്കല്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, കെ.വി അബ്ദുറഹ്മാന്‍ ദാരിമി, പി ഹസ്സന്‍ മുസ്‌ലിയാര്‍, യഅ്ഖൂബ് ഫൈസി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുജീബ് ദാരിമി ഉദരംപൊയില്‍, സയ്യിദ് ജലാലുദ്ദീന്‍ ഫൈസി, കെ.ടി കുഞ്ഞിമാന്‍ ഹാജി വാണിയമ്പലം, ഉമ്മര്‍ ഹാജി പട്ടിക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."